പയ്യന്നൂര്‍: കെ.എസ്.ആര്‍.ടി.സി ബസിനു മുന്നിലൂടെ അഭ്യാസപ്രകടനം നടത്തിയ യുവാവിന് 10500 രൂപ പിഴ ചുമത്തി. കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ പെരുമ്പ മുതല്‍ വെള്ളൂര്‍ വരെ ബസിന് സൈഡ് കൊടുക്കാതെ ഇരുചക്ര വാഹനം ഓടിച്ചത് ബസില്‍ നിന്ന് മൊബൈല്‍ കാമറയില്‍ പകര്‍ത്തി യാത്രക്കാരന്‍ സമൂഹ മാധ്യമങ്ങളില്‍ ഇട്ടിരുന്നു. വീഡിയോ വൈറലാവുകയും ചെയ്തു.
കോത്തായിമുക്കിലുള്ള പ്രവീണ്‍ എന്ന യുവാവിനാണ് പിഴ ചുമത്തിയത്. കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് എടിഒ വീഡിയോ ഉള്‍പ്പെടെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ക്ക് പരാതി നല്‍കി.
തുടര്‍ന്ന്, പരിശോധിച്ചപ്പോള്‍ പയ്യന്നൂര്‍ സബ് ആര്‍ടി ഓഫീസ് പരിധിയിലുള്ള കേസാണെന്ന് മനസ്സിലാവുകയും യുവാവിനെ ഓഫീസ് പരിസരത്തേക്ക് വിളിച്ചു വരുത്തി പിഴ ഈടാക്കി താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News