26.3 C
Kottayam
Monday, June 15, 2026

പ്രാർത്ഥന നയുടെ ഭാഗമാണ് സഹകരിക്കണം… വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ മൊഴി

Must read

പത്തനംതിട്ട: ലൈംഗികാതിക്രമക്കേസില്‍ പ്രതിയായ വൈദികന്‍ പോണ്ട്‌സണ്‍ ജോണിനെതിരെ ഓര്‍ത്തഡോക്‌സ് സഭ നടപടി.

വൈദികനെ ശുശ്രൂഷകളില്‍ നിന്നും മറ്റ് ചുമതലകളില്‍ നിന്നും മാറ്റി. ഓര്‍ത്തഡോക്‌സ് സഭ അടൂര്‍ കടമ്ബനാട് ഭദ്രാസനം മെത്രാപൊലീത്ത സഖറിയാസ് മാര്‍ അപ്രേം ആണ് നടപടി എടുത്തു ഉത്തരവിറക്കിയത്. അതേസമയം പ്രതി പോണ്ട്‌സണ്‍ ജോണിനെ റിമാന്‍ഡ് ചെയ്തു.

കൂടല്‍ ഓര്‍ത്തഡോക്‌സ് വലിയപള്ളി വികാരി പോണ്ട്‌സണ്‍ ജോണ്‍ ആണ് വ്യാഴാഴ്ച രാവിലെയാണ് അറസ്റ്റിലായത്. കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിയെ വൈദികന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കഴിഞ്ഞ 12, 13 തീയതികളിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍വച്ചും പെണ്‍കുട്ടിയുടെ വീട്ടില്‍വച്ചും വൈദികന്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.

- Advertisement -

സ്വകാര്യ സ്‌കൂളിലെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന പെണ്‍കുട്ടി പഠനത്തില്‍ ശ്രദ്ധിക്കാതിരുന്നതിനെ തുടര്‍ന്ന് അമ്മയാണ് വൈദികന്റെ അടുത്ത് കൗണ്‍സിലിങ്ങിന് എത്തിച്ചത്. ആദ്യദിവസം വൈദികന്റെ വീട്ടില്‍ വച്ചും രണ്ടാം തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ വെച്ചും പ്രതി കുട്ടിയെ കടന്നുപിടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സ്പര്‍ശക്കുകയും ചെയ്തുവെന്നാണ് പരാതി. എതിര്‍ക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിയോട് പ്രാര്‍ത്ഥനയുടെ ഭാഗമാണെന്നും സഹകരിക്കണമെന്നും പ്രതി പറഞ്ഞതായും കുട്ടി മൊഴി നല്‍കി.

- Advertisement -

നടന്ന സംഭവങ്ങള്‍ തൊട്ടടുത്ത ദിവസം പെണ്‍കുട്ടി സുഹൃത്തിനെ അറിയിച്ചു. പിന്നീട് അധ്യാപിക വഴി ചെല്‍ഡ്‌ലൈനെ സമീപിച്ച്‌ പോലീസില്‍ പരാതി നല്‍കി. പത്തനംതിട്ട വനിത പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇന്ന് പുലര്‍ച്ചെ കൊടുമണ്‍ ഐക്കാടുള്ള വീട്ടില്‍ നിന്നാണ് വൈദികനെ കസ്റ്റഡിയിലെടുത്തത്.

പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തി. വൈദികവൃത്തിക്കൊപ്പം കുട്ടികളെയും മുതിര്‍ന്നവരേയും കൗണ്‍സിലിങ്ങ് നടത്തുന്നയാളാണ് പോണ്ട്‌സണ്‍ ജോണ്‍. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് പ്രധാനമായും കൗണ്‍സിലിങ്ങ് കൊടുക്കുന്നത്.

പത്തനംതിട്ട കൂടലില്‍ കൗണ്‍സിലിംഗിന് എത്തിയ പെണ്‍കുട്ടിക്ക് നേരെയാണ് വൈദികന്‍ ലൈംഗിക അതിക്രമം കാണിച്ചത്. 17 വയസ്സുള്ള ഇതര സമുദായത്തില്‍പെട്ട പെണ്‍കുട്ടിയോട് ആയിരുന്നു വൈദികന്റെ അതിക്രമം. അതേസമയം, ഇയാള്‍ സമാനതരത്തില്‍ മറ്റു കുട്ടികളെ ചൂഷണം ചെയ്തിട്ടുണ്ടോയെന്ന കാര്യം പോലിസ് അന്വേഷിച്ച്‌ വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് പൂർണ്ണ വിലക്ക്; വിപ്ലവകരമായ പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ

ലണ്ടന്‍: കുട്ടികളുടെ ഓൺലൈൻ സുരക്ഷ ഉറപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾക്ക് മേൽ സമ്മർദം ശക്തമാകുന്നതിനിടയിൽ നിർണായക പ്രഖ്യാപനവുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാമർ രംഗത്തെത്തി. യുകെയിൽ 16 വയസ്സിൽ താഴെയുള്ളവർക്ക് സേവനങ്ങൾ നൽകുന്നതിൽനിന്ന് സാമൂഹിക...

നടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

മുംബൈ: പ്രശസ്ത യുവനടി സഞ്ജിത ഉഗാലെയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുംബൈ നളസോപാരയിലെ സ്വന്തം വീട്ടിലാണ് സംഭവമെന്ന് പോലീസ് ഉദ്യോഗസ്ഥനായ വിനോദ് ബാഗ് അറിയിച്ചു. ജൂൺ 14-നാണ് ഈ ദാരുണമായ സംഭവം ഉണ്ടായത്....

പൂച്ചെണ്ടും ലഡുവും കിട്ടി, പക്ഷെ പൈസ വാങ്ങി; ഉദ്ഘാടന ദിവസം തന്നെ പ്രിയദർശിനി ബസിൽ ടിക്കറ്റിന് പൈസ ഈടാക്കിയെന്ന് പരാതി

തൃശ്ശൂർ: സ്ത്രീകൾക്കായി കെഎസ്ആർടിസി നടപ്പിലാക്കിയ 'പ്രിയദർശിനി' സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം തന്നെ യാത്രക്കാർക്ക് ദുരനുഭവം. പദ്ധതി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തതിന് തൊട്ടുപിന്നാലെ ബസിൽ കയറിയ സ്ത്രീകളിൽ നിന്ന് ടിക്കറ്റ് നിരക്ക്...

കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വയോധികയ്ക്ക് മര്‍ദനം: ജീവനക്കാരനെതിരെ പരാതി

അടൂർ: കെഎസ്ആർടിസി സ്റ്റാൻഡിൽ ഭിക്ഷാടനത്തിനെത്തിയ വയോധികയെ ജീവനക്കാരൻ മർദിച്ചതായി പരാതി. അന്ധനായ വയോധികനൊപ്പമെത്തിയ ഇതരസംസ്ഥാനക്കാരിയായ വയോധികയ്ക്കാണ് മർദനമേറ്റത്. സംഭവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി ജീവനക്കാരനായ ആർ. വേണുവിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത് ഇന്ന് പുലർച്ചെ ഏഴു മണിയോടെയാണ്...

കഴുത്തിൽ ചങ്ങലയുമായി യുവതി പോലീസ് സ്റ്റേഷനിൽ;ബന്ദിയാക്കി ദേഹമാകെ പൊള്ളിച്ച് ഭർത്താവിന്റെ ക്രൂരത

രാജ്ഗഡ്: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിൽ സിനിമയെ വെല്ലുന്ന ദാരുണമായ ക്രൂരതയ്ക്ക് ഇരയായ യുവതി അതിസാഹസികമായി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിലെത്തി. ഭർത്താവ് വീടിനുള്ളിലെ തൂണിൽ ചങ്ങലയ്ക്കിട്ട് പൂട്ടുകയും പഴുപ്പിച്ച ഇരുമ്പ് വടികൊണ്ട് ശരീരത്തിൽ പൊള്ളിക്കുകയും...

Popular this week