27.6 C
Kottayam
Thursday, June 4, 2026

ലോക്ക് ഡൗണ്‍ കാലത്ത് മലയോര ഗ്രാമവാസികള്‍ക്ക് ആശ്വാസമായി ആംബുലന്‍സ് ഡ്രൈവറുടെ കുപ്പായമണിഞ്ഞ് ഒരു വൈദികന്‍

Must read

കണ്ണൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് രോഗികള്‍ക്ക് ആശ്വാസമായി ഒരു വൈദികന്‍. രോഗികളെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സേവനവുമായാണ് വൈദികന്‍ വ്യത്യസ്തനാകുന്നത്. സ്വന്തം ആംബുലന്‍സിന്റെ വളയം പിടിക്കുന്നതും അദ്ദേഹം തന്നെയാണെന്നതാണ് മറ്റൊരു പ്രത്യേകത. കണ്ണൂര്‍ ചെമ്പേരിയിലെ ഫാ. ജോമോന്‍ ചെമ്പകശേരിയാണ് പ്രദേശവാസികളെ സഹായിക്കാന്‍ സ്വയം ആംബുലന്‍സ് ഡ്രൈവറുടെ കുപ്പായം ധരിച്ചത്.

ലോക്ക്ഡൗണിന് ഒരാഴ്ച മുന്‍പാണ് ഫാ. ജോമോന്‍ ആംബുലന്‍സ് വാങ്ങിയത്. ലോക്ക്ഡൗണ്‍ തുടങ്ങിയതോടെ ആംബുലന്‍സുമായി ഈ വൈദികന്‍ സേവനമാരംഭിച്ചു. വാഹന സൗകര്യമില്ലാതെ കഷ്ടപ്പെടുന്ന രോഗികളെ ആശുപത്രിയിലെത്തിക്കുന്നത് ഇപ്പോള്‍ ഫാ. ജോമോനാണ്. ആംബുലന്‍സിന്റെ ഡ്രൈവിംഗ് സീറ്റിലും ഈ വൈദികന്‍ തന്നെ. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരു ഫോണ്‍ കോള്‍ മാത്രം മതി. ആംബുലന്‍സുമായി ഫാ. ജോമോനെത്തും.

ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാണ് സര്‍വീസ് നടത്തുന്നത്. ഓരോ തവണയും രോഗികളെ ആശുപത്രിയിലെത്തിച്ച് തിരിച്ചു വന്നാലുടന്‍ ആംബുലന്‍സ് അണുവിമുക്തമാക്കും.

കണ്ണൂര്‍ രൂപതയുടെ അധീനതയിലുള്ള ചുണ്ടക്കുന്ന് പുതുക്കാട് എസ്റ്റേറ്റ് മാനേജരാണ് ഫാ. ജോമോന്‍. ചെമ്പേരി വൈസ് മെന്‍സ് ക്ലബ് അംഗമായ ഇദ്ദേഹം, ക്ലബ്ബിന്റെ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കൂടിയാണ്. ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ആംബുലന്‍സുമായി സേവന രംഗത്ത് തന്നെയുണ്ടാകും ഈ വൈദികന്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week