ആത്മീയ കാര്യങ്ങൾ പറഞ്ഞ് അടുപ്പത്തിലായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു; നഗ്നചിത്രങ്ങൾ കാട്ടി ഭീഷണി, കൊച്ചിയില്‍ വൈദികന്‍ അറസ്റ്റില്‍

കൊച്ചി: പീഡനക്കേസിൽ വൈദികൻ അറസ്റ്റിൽ. കൊല്ലം കൈതക്കുഴി ഭാഗം പനവിള പുത്തൻവീട് സജി തോമസ് (43)ആണ് എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായത്. മർത്തോമ സഭാംഗമായ ഇയാളെ സ്വഭാവ ദൂഷ്യംമൂലം സഭ നേരത്തേ വിലക്കിയിരുന്നു. ആത്മീയ കാര്യങ്ങളെ മറയാക്കിയാണ് പ്രതി പീഡനം നടത്തിയത്.

യുവതിയുടെ പരാതിയിൽ സെൻട്രൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മാർത്തോമാ സഭാംഗമായ അച്ചനെ സ്വഭാവദൂഷ്യം മൂലം സഭ നേരത്തെ വിലക്കിയതാണ്. 2021-മുതൽ സസ്‌പെൻഷനിലുമായിരുന്നു. ഇതിനിടെയാണ് ഇയാൾ യുവതിയുമായി അടുത്തതും പീഡിപ്പിച്ചതും.

ആത്മീയ കാര്യങ്ങൾ പറഞ്ഞ് യുവതിയുമായി പരിചയത്തിലായ പ്രതി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും അവർ അറിയാതെ നഗ്‌നചിത്രങ്ങൾ എടുക്കുകയും ചെയ്യുകയായിരുന്നു. പിന്നീട് ഈ ചിത്രങ്ങൾ കാണിച്ചു പലപ്രാവശ്യം പ്രതി യുവതിയെ ഭീഷണിപ്പെടുത്തി.

പല ഹോട്ടലുകളിലും കൊണ്ടുപോയി തുടർച്ചയായി പീഡിപ്പിച്ചു. ഇനി വരില്ല എന്ന് പറഞ്ഞ പരാതിക്കാരിയെ നഗ്‌ന ഫോട്ടോകൾ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ബലാത്സംഗം തുടർന്നു.ഇതേത്തുടർന്നാണ് കൊച്ചി സ്വദേശിനി പരാതി കൊടുത്തത്. പരാതിയെക്കുറിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പിടിയിലായത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News