24.9 C
Kottayam
Friday, June 5, 2026

ബീച്ചില്‍ പോകണമെന്നും ബാം വാങ്ങണമെന്നും കുര്യന്‍ പറഞ്ഞു,അനുമതി വാങ്ങാതെ പറ്റില്ലെന്ന് ഞങ്ങള്‍,ഇസ്രായേലില്‍ നടന്നത് വിശദീകരിച്ച് കര്‍ഷകര്‍

Must read

കണ്ണൂർ: ആധുനിക കൃഷിരീതി പഠിക്കാൻ ഇസ്രയേലിൽ പോയ കൃഷിവകുപ്പ് സംഘത്തെ വെട്ടിലാക്കിയ തിരോധാനമായിരുന്നു കണ്ണൂർ ഉളിക്കൽ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യന്റേത്. ബിജു കുര്യന്റേത് ആസൂത്രിതമായ മുങ്ങലായിരുന്നു എന്നാണ് മടങ്ങിയെത്തിയ യാത്രാസംഘവും വ്യക്തമാക്കുന്നത്. കുര്യൻ അടക്കം 27 പേരായായിരുന്നു കൃഷ്ടി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് നയിച്ച സംഘത്തിലുണ്ടായിരുന്നത്. 26 പേരാണ് മടങ്ങി വന്നത്.

കുര്യൻ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നും ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി സംഘത്തിൽപ്പെട്ട കർഷകർ പറഞ്ഞു. പരിപാടി കഴിഞ്ഞ് ഭക്ഷണത്തിന് പോകാനാരിക്കെയാണ് പെട്ടന്ന് ഇയാൾ അപ്രത്യക്ഷനായതെന്നും കർഷകർ പറയുന്നു. ‘പരിപാടി കഴിഞ്ഞാൽ എല്ലാവരും തിരിച്ച് ഹോട്ടലിലേക്ക് വരും. ഉറങ്ങുന്നതിന് മുമ്പായി വേണമെങ്കിൽ കുറച്ച് സമയം പുറത്തൊക്കെ ചെലവഴിക്കാമായിരുന്നു. പരിചയമില്ലാത്തയിടമായതുകൊണ്ട് ആരും അങ്ങനെ പുറത്ത് പോകാറില്ല. എന്നാൽ ഇയാൾ നടന്നു പോയി, പിന്നീട് കണ്ടില്ല’ സംഘത്തിലുണ്ടായിരുന്ന കർഷകനായ ജോബി ഡേവിഡ് പറഞ്ഞു.

- Advertisement -

‘വ്യാഴാഴ്ച നിശ്ചയിച്ച പരിപാടികൊളൊക്കെ കഴിഞ്ഞ് ഭക്ഷണത്തിന് പോകാനായി ഒരുങ്ങിയതാണ്. അതുവരെ ഞങ്ങളുടെ ബസിന് തൊട്ടുപിന്നിലായി ഉണ്ടായിരുന്നതാണ്. ഇതിനിടെ ബാം വാങ്ങിക്കണമെന്നും ബീച്ചിൽ പോകണമെന്നുമുള്ള ആഗ്രഹം ഇദ്ദേഹം പ്രകടിപ്പിച്ചിരുന്നു. അനുമതി വാങ്ങാതെ അങ്ങനെ പോകാൻ പറ്റില്ലെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. എന്നാൽ ഇതിനിടെയിൽ അദ്ദേഹം പെട്ടെന്ന് അപ്രത്യക്ഷമായി’ ജോപ്പുജോൺ എന്ന കർഷകൻ പറഞ്ഞു.

- Advertisement -

ബിജുവിനെ കാണാതായതോടെ ഉടൻ തന്നെ അഡീഷണൽ ചീഫ് സെക്രട്ടറി പൊലീസിൽ വിവരം അറിയിച്ചു. സംഘത്തിലുള്ള ഞങ്ങളും ലോക്കൽ ഗെയ്ഡിനെ ബന്ധപ്പെട്ട് ടൂറിസ്റ്റുകൾ പോകാറുള്ള ഇടങ്ങളിലൊക്കെ അന്വേഷിച്ചു. പിന്നീട് എംബിസിയിലും അറിയിച്ചുവെന്നും മറ്റൊരു കർഷകൻ വ്യക്തമാക്കി. ഇസ്രയേൽ ഹെർസ്ലിയയിലെ ഹോട്ടലിൽനിന്നാണ് രാത്രി ബിജു കുര്യനെ കാണാതായത്. ഭക്ഷണം കഴിക്കാൻ മറ്റൊരു ഹോട്ടലിലേക്ക് ബസിൽ കയറാൻ തയ്യാറായി വന്ന വേളയിലാണ് ബിജു കുര്യൻ അപ്രത്യക്ഷനായത്.

- Advertisement -

ബിജുവുമായി ബന്ധമുള്ള ഇസ്രയേലിലെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതിനിടെ, താൻ ഇസ്രയേലിൽ സുരക്ഷിതനാണെന്നും തന്നെ അന്വേഷിക്കേണ്ടെന്നും ബിജു കുര്യൻ വീട്ടുകാർക്ക് സന്ദേശമയച്ചിരുന്നു. കൂടുതൽ വിവരങ്ങൾ കൈമാറിയില്ല. പിന്നീട് ബന്ധുക്കളും അന്വേഷണസംഘവും പലതവണ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ബിജു കുര്യന്റെ വിസയ്ക്ക് മെയ്‌ എട്ടുവരെ കാലാവധിയുണ്ടെങ്കിലും സർക്കാർ ശുപാർശയിലായതിനാൽ നിയമപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നാണ് അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ വിസ റദ്ദാകാനുള്ള സാധ്യത അധികൃതർ ആരായുന്നുണ്ട്.

ഇതിനിടെ കർഷകരെ തിരഞ്ഞെടുക്കുന്നതിൽ വീഴ്ചയുണ്ടായെന്ന് ആക്ഷേപവുമുണ്ട്. ഇതിൽ അന്വേഷണമുണ്ടാവും. കർഷകരെല്ലാം വിമാനടിക്കറ്റ് സ്വന്തമായിട്ടാണ് എടുത്തത്. ബിജുവിന്റെ പശ്ചാത്തലം അന്വേഷിച്ചശേഷമാണ് സംഘത്തിൽ ഉൾപ്പെടുത്തിയതെന്നാണ് കൃഷിവകുപ്പിന്റെ വിശദീകരണം. മതിയായ കാർഷികപശ്ചാത്തലമില്ലെന്നും ആരോപണമുണ്ട്. ഉളിക്കൽ കൃഷിഭവൻ പരിധിയിലാണ് എൽ.ഐ.സി. ഏജന്റായ ബിജു താമസിക്കുന്നതെങ്കിലും ഇസ്രയേലിലേക്ക് പോയത് പായം കൃഷിഭവൻ മുഖേനയാണ്. ബിജുവിന് പായത്ത് രണ്ടേക്കർ സ്ഥലമുണ്ട്.

ബിജുവിന്റെ വിരലടയാളം ഇസ്രയേൽ പൊലീസിനു ലഭിച്ചിട്ടുണ്ട്. മെയ് 8 വരെ വീസയ്ക്ക് കാലാവധിയുണ്ട്. അതിനകം ബിജു കേരളത്തിലേക്കു മടങ്ങിയില്ലെങ്കിൽ കർശന നടപടിയുണ്ടാകും. കഴിഞ്ഞ 12 ന് ആണ് സംഘം ഇസ്രയേലിലെ കൃഷി രീതികൾ പഠിക്കാൻ സംസ്ഥാനത്തു നിന്നു പുറപ്പെട്ടത്. 17ന് രാത്രി മുതൽ ബിജുവിനെ ഇസ്രയേലിലെ ഹെർസ് ലിയയിലെ ഹോട്ടലിൽ നിന്ന് കാണാതായെന്നാണു വിവരം. ബിജുവിന് അപകടമൊന്നും സംഭവിച്ചതായി വിവരമില്ലെന്നു കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. വിദേശരാജ്യത്തെ കേസ് ആയതിനാൽ വിദഗ്ധരുമായി ആലോചിച്ചശേഷമാകും നിയമനടപടിയിലേക്കു കടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

Popular this week