24.1 C
Kottayam
Friday, June 5, 2026

24 വർഷം മുമ്പ് ഗാനമേളക്കിടെ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞയാൾ പിടിയിൽ

Must read

കോഴിക്കോട്:ബീച്ചിൽ 24 വർഷം മുമ്പ് നടന്ന സംഗീതപരിപാടിക്കിടെ ഗായകരായ യേശുദാസിനെയും ചിത്രയെയും കല്ലെറിഞ്ഞ കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ബേപ്പൂർ മാത്തോട്ടം പണിക്കർമഠം സ്വദേശി എൻ.വി. അസീസ് (56) നെയാണ് നടക്കാവ് പോലീസ് അറസ്റ്റു ചെയ്തത്. വഴിയോരവ്യാപാരിയാണ് ഇയാൾ. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.

1999 ഫെബ്രുവരി ഏഴിന് ടൂറിസംവകുപ്പും ജില്ലാഭരണകൂടവും സംഘടിപ്പിച്ച മലബാർ മഹോത്സവത്തിന്റെ ഭാഗമായാണ് സംഗീതപരിപാടി നടന്നിരുന്നത്. രാത്രി 9.15ന് ഗാനമേള നടന്നുകൊണ്ടിരിക്കേ ഗവ. നഴ്‌സസ് ഹോസ്റ്റലിനു മുൻവശത്തു നിന്നായിരുന്നു കല്ലേറുണ്ടായത്. കേസിൽ പ്രതിയായ അസീസിനെ പിടികൂടാനായിരുന്നില്ല.

- Advertisement -

കോഴിക്കോട് മാത്തോട്ടത്തുനിന്ന് മാറി മലപ്പുറം ജില്ലയിലെ മുതുവല്ലൂരിൽ പുളിക്കൽകുന്നത്ത് വീട്ടിൽ താമസിച്ചുവരികയായിരുന്നു ഇദ്ദേഹം. മാത്തോട്ടത്തു നടത്തിയ അന്വേഷണത്തിൽ പരിസരവാസികൾ നൽകിയ വിവരം അനുസരിച്ചാണ് പോലീസ് മലപ്പുറം ജില്ലയിൽ അന്വേഷണം നടത്തിയതും പ്രതിയെ പിടികൂടിയതും.

- Advertisement -

മലബാർ മഹോത്സവത്തിനിടെ അന്നുണ്ടായ സംഘർഷം വലിയ വാർത്തയായിരുന്നു. സംഭവദിവസം ഒരു പോലീസുകാരന്റെ കൈവശമുണ്ടായിരുന്ന വയർലെസ് നഷ്ടപ്പെട്ടിരുന്നു. അന്നത്തെ നടക്കാവ് സിഐ ആയിരുന്ന കെ. ശ്രീനിവാസൻ ആയിരുന്നു അന്വേഷണഉദ്യോഗസ്ഥൻ. പ്രതിയെ കണ്ടെത്താത്തിനെ തുടർന്ന് കോഴിക്കോട് ജുഡീഷൽ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

നടക്കാവ് ഇൻസ്‌പെക്ടർ പി.കെ. ജിജേഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് അസീസ് പിടിയിലാകുന്നത്. സീനിയർ സിപിഒമാരായ ശ്രീകാന്ത്, ഹരീഷ്‌കുമാർ, ബൈജു, ലെനീഷ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

Popular this week