28.9 C
Kottayam
Sunday, June 14, 2026

വൈദികനേയും രണ്ടു മക്കളുടെ അമ്മയായ യുവതിയേയും കാണാനില്ല; ഒളിച്ചോടിയതെന്ന് ആരോപണം

Must read

കോഴിക്കോട്: താമരശേരിയില്‍ വൈദികനെയും രണ്ട് മക്കളുടെ അമ്മയായ യുവതിയെയും കാണാനില്ല. താമരശ്ശേരി രൂപതാ വൈദികനായ ഫാദര്‍ വിനു ആലപ്പാട്ട് കോട്ടയിലിനെയും വിവാഹിതയും രണ്ട് മക്കളുടെ അമ്മയായ കൂരാച്ചുണ്ട് സ്വദേശിനിയെയുമാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി നാട്ടുകാരും വിശ്വാസികളും രംഗത്ത് വന്നിട്ടുണ്ട്.

തൊട്ടില്‍പ്പാലത്തിനടുത്തുള്ള കരിങ്ങാട്ട് പള്ളി വികാരിയാണ് ഫാ. വിനു ആലപ്പാട്ട്. കഴിഞ്ഞ ദിവസം മുതലാണ് വികാരിയെയും യുവതിയെയും കാണാതായിരിക്കുന്നത്. ഇതേ ഇടവകയിലുള്ള വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെയുമാണ് കാണാതായിരിക്കുന്നത്. വികാരിയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാനോ വികാരി എവിടെയെന്ന് പ്രതികരിക്കാനോ സഭാ നേതൃത്വവും തയ്യാറാകുന്നില്ല. ഫാ. വിനു ആലപ്പാട്ടിനെയും യുവതിയെയും ഒരേ ദിവസം കാണാതായതോടെയാണ് സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പലരും ആരോപിക്കുന്നത്.

താമരശ്ശേരി രൂപതയില്‍ കണ്ണോത്ത്, പുല്ലൂരാംപാറ, കൂരാച്ചുണ്ട് ഇടവകകളില്‍ അസിസ്റ്റന്റ് വികാരിയായിരുന്നു ഫാദര്‍ വിനു ആലപ്പാട്ട്. അതേസമയം ഇരുവരും പ്രണയത്തിലായിരുന്നെന്നും ഒളിച്ചോടിയത് ആണെന്നുമുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇടവകയിലെ ചിലര്‍ തന്നെയാണ് ഇത്തരത്തില്‍ പ്രതികരണം നടത്തിയിരിക്കുന്നത്.

ഇരുവരും ഒളിച്ചോടിയതാണെന്ന വിധത്തില്‍ സോഷ്യല്‍ മീഡിയകളിലും പല കുറിപ്പുകളും പ്രചരിക്കുന്നുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണെന്ന് വ്യക്തമാക്കാന്‍ സഭാ നേതൃത്വം തയ്യാറായിട്ടില്ല. ഒളിച്ചോടിയത് അല്ലെങ്കില്‍ ഇരുവരും ഒരേദിവസം എങ്ങനെ കാണാതായി എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉത്തരാഖണ്ഡിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വൻ സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, ഗ്രാമത്തിൽ വൻ പോലീസ് സന്നാഹം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂൺ ജില്ലയിൽ കുടിവെള്ള വിതരണത്തെച്ചൊല്ലി രണ്ട് സമുദായങ്ങൾ തമ്മിലുണ്ടായ കടുത്ത തർക്കം വൻ വർഗ്ഗീയ-വിഭാഗീയ സംഘർഷത്തിൽ കലാശിച്ചു. ഇരുവിഭാഗങ്ങളും തമ്മിൽ തെരുവിൽ ഏറ്റുമുട്ടിയ മാരകമായ ആക്രമണത്തിൽ ഒരാൾ ക്രൂരമായി കൊല്ലപ്പെട്ടു....

‘പോസ്റ്റ്മോര്‍ട്ടത്തിനിടെ പുരുഷ മൃതദേഹങ്ങളുടെ ജനനേന്ദ്രിയം അളന്ന് നോക്കാറുണ്ട്…!നിര്‍ബന്ധിത അവധിക്ക് പിന്നാലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് സസ്പെന്‍ഷനും വിലക്കും; സൈബര്‍ പോലീസ് കേസെടുത്തു

ന്യൂഡല്‍ഹി: സ്റ്റാന്‍ഡ്അപ്പ് കൊമേഡിയനും യൂട്യൂബറുമായ പ്രണീത് മോറെയുടെ പരിപാടിക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ സംസാരിച്ച മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിനി സേജല്‍ പവാറിനെതിരെ മുംബൈ കെ.ഇ.എം മെഡിക്കല്‍ കോളേജ് അധികൃതര്‍ കര്‍ശന അച്ചടക്കനടപടി...

കെ.എസ്.ആർ.ടി.സിയിൽ നാളെ മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര, പക്ഷെ ടിക്കറ്റ് എടുക്കണം, അറിയേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

തിരുവനന്തപുരം: കേരളത്തിലെ പൊതുഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ചുകൊണ്ട് കെ.എസ്.ആർ.ടി.സി. ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യയാത്ര അനുവദിക്കുന്ന 'പ്രിയദർശിനി' പദ്ധതി തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. യു.ഡി.എഫ്. സർക്കാർ മുന്നോട്ടുവെച്ച...

കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവർ തൂങ്ങിമരിച്ചനിലയിൽ

കൊല്ലം: കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിൽ ഡ്രൈവറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടറ കുഴിയം സ്വദേശി ബാബുവിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.2025 ഫെബ്രുവരിയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ സമരത്തിൽ ബാബു പങ്കെടുത്തിരുന്നു. ഇതിന്റെ ഭാഗമായി ബാബു...

രക്താർബുദ ബാധിതനായ മൂന്ന് വയസ്സുകാരന് മരുന്നിന് പകരം ഫോർമാലിൻ കുത്തിവെച്ചു; ദാരുണാന്ത്യം, രണ്ട് നഴ്‌സുമാർക്ക് സസ്‌പെൻഷൻ

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ എയിംസ് (AIIMS) ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് വയസ്സുകാരന്റെ മരണത്തിൽ ഞെട്ടിക്കുന്ന വഴിത്തിരിവ്. രക്താർബുദത്തിന് (Leukemia) ചികിത്സയിലായിരുന്ന കുഞ്ഞിന്റെ ശരീരത്തിലേക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സ് മരുന്നിന് പകരം മാരകമായ 'ഫോർമാലിൻ' രാസവസ്തു...

Popular this week