24.9 C
Kottayam
Saturday, June 6, 2026

ഗര്‍ഭിണികള്‍ക്കും വാക്‌സിന്‍; നിബന്ധനകളിങ്ങനെ

Must read

ന്യൂഡൽഹി: ഗർഭിണികൾക്കും കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാമെന്ന് കേന്ദ്രം. കോവിൻ വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്തും വാക്സിനേഷൻ കേന്ദ്രത്തിൽ നേരിട്ടെത്തിയും കുത്തിവെപ്പെടുക്കാം. ഗർഭിണികൾ കോവിഡ് ബാധിതരാകുന്നത് സംബന്ധിച്ച ആശങ്കകൾ ഉയർന്നതിനെ തുടർന്നാണ് വാക്സിൻ നയങ്ങളിൽ കേന്ദ്രം സുപ്രധാന മാറ്റം കൊണ്ടുവന്നിരിക്കുന്നത്. ഗർഭിണികൾക്ക് വാക്സിൻ സ്വീകരിക്കാൻ സാധിക്കുമെന്നും എടുക്കണമെന്നും കേന്ദ്രം അറിയിച്ചു.

വാക്സിൻ പരീക്ഷണങ്ങളിൽ ഗർഭിണികളെ ഉൾപ്പെടുത്താത്തതിനാൽ ഗർഭിണികൾക്ക് വാക്സിൻ സുരക്ഷിതമാണോ എന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങളില്ല. ഇതിന്റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യേണ്ടെന്ന നിലപാടാണ് തുടക്കത്തിൽ കേന്ദ്രം സ്വീകരിച്ചത്. ഗർഭിണികൾക്ക് വാക്സിൻ നൽകുന്നതിന് മുമ്പ് വാക്സിനെ കുറിച്ച് വിശദമായി പറഞ്ഞുകൊടുക്കണമെന്നും നിർദേശമുണ്ട്.

വാക്സിൻ ഗർഭിണികൾക്ക് വിതരണം ചെയ്യുന്നതിനുളള മാർഗനിർദേശങ്ങൾ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിനെടുക്കുന്നത് അവർക്ക് പ്രയോജനപ്പെടും, അവർ നിർബന്ധമായും വാക്സിൻ സ്വീകരിക്കണം, ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച് ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു.

നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓൺ ഇമ്യൂണൈസേഷൻ ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ചർച്ച നടത്തിയിരുന്നു. നിലവിലെ കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് ഗർഭിണികളെ വാക്സിൻ വിതരണത്തിൽ നിന്ന് ഒഴിവാക്കരുതെന്നാണ് എൻടിഎജിഐ-എസ്ടിഎസ്സിയുടെ ശുപാർശ. കാരണം ഇവർക്ക് വൈറസ് ബാധയേൽക്കാനുളള സാധ്യത കൂടുതലാണ്. ഗർഭിണികൾ വാക്സിൻ സ്വീകരിക്കുന്നതിനെ തുടർന്ന് കുട്ടിക്കോ അമ്മയ്ക്കോ ഉണ്ടായേക്കാനിടയുളള ബുദ്ധിമുട്ടുകളെക്കുറിച്ചുളള സംശയവും യോഗത്തിൽ ചർച്ചചെയ്തു. എന്നാൽ വാക്സിനെടുത്താലുണ്ടാകുന്ന വെല്ലുവിളിയേക്കാൾ അതെടുത്താലുണ്ടാകുന്ന പ്രയോജനത്തിനാണ് മുൻതൂക്കം നൽകേണ്ടതെന്നായിരുന്നു യോഗത്തിലുയർന്നുവന്ന അഭിപ്രായം.

- Advertisement -

ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യാത്തതിനെ നിരവധി രാഷ്ട്രീയ പാർട്ടികൾ ചോദ്യംചെയ്തിരുന്നു. ജൈവികമായ പ്രക്രിയയുടെ പേരിൽ ഗർഭിണികളെ വാക്സിൻ നൽകുന്നതിൽ നിന്ന് മാറ്റി നിർത്തുന്നതെന്തിനെന്ന് ശിവസേന എംപി പ്രിയങ്ക ചതുർവേദി ചോദിച്ചിരുന്നു.

- Advertisement -

ഗർഭിണികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് തീരുമാനമെടുത്തെങ്കിലും 18 വയസ്സിന് താഴെയുളള കുട്ടികൾക്ക് വാക്സിൻ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ഇപ്പോഴും തീരുമാനമായിട്ടില്ല. ചെറിയ കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ എന്നത് ഇപ്പോഴും ചോദ്യമാണ്. നമുക്ക് കൂടുതൽ ഡേറ്റകൾ ലഭിക്കുന്നത് വരെ കുട്ടികൾക്ക് വലിയ രീതിയിൽ വാക്സിനേഷൻ നടത്താൻ ഉദ്ദേശിക്കുന്നില്ല. കുട്ടികളിൽ പഠനം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബറോടെ ഫലം വരും. മൂന്നാംതരംഗം രൂക്ഷമാായി ബാധിക്കുക കുട്ടികളെയാണ് എന്ന ആശങ്കയുടെ പുറത്ത് കുട്ടികൾക്ക് വാക്സിൻ നൽകാൻ സാധിക്കില്ലെന്നും ഡോ. ഭാർഗവ പറഞ്ഞു. ഇക്കാര്യത്തിൽ ലോകാരോഗ്യസംഘടനയുടെ നയവും അദ്ദേഹം ചൂണ്ടിക്കാട്ടി.

രണ്ട് വയസ്സുമുതൽ 18 വയസ്സുവരെ പ്രായമുളള 525 കുട്ടികളിലാണ് കോവാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്ക് നിലവിൽ ക്ലിനിക്കൽ പരീക്ഷണം നടത്തുന്നത്. രണ്ട്-മൂന്നു മാസങ്ങൾക്കുളളിൽ ഫലം വരുമെന്നാണ് കരുതുന്നതെന്നും എയിംസ് മേധാവി ഡോ. രൺദീപ് ഗുലേറിയ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week