അമ്പമ്പോ…!! 20 ലക്ഷം രൂപയുടെ വാച്ചിന് പിന്നാലെ, പൃഥ്വിരാജിന്റെ ടീഷര്‍ട്ടിന്റെ വില കേട്ട് കണ്ണുത്തള്ളി സോഷ്യല്‍ മീഡിയ
കൊച്ചി:മലയാളികൾക്കേറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തില്‍ താരം ധരിച്ചിരുന്ന ടീഷര്‍ട്ടാണ് ആരാധകരുടെ കണ്ണുടക്കിയത്.
ബിലെന്‍സിയാഗ എന്ന അന്താരാഷ്ട്ര ബ്രാന്‍ഡിന്റെ ടീഷര്‍ട്ടാണ് താരം ധരിച്ചത്. പാരീസ് ആസ്ഥമാനായുളള ലക്ഷ്വറി ഫാഷന്‍ ബ്രാന്‍ഡാണിത്. പൃഥ്വിരാജിന്റെ പുതിയ ടീഷര്‍ട്ടില്‍ കണ്ണുടക്കിയ ആരാധകര്‍ ഇപ്പോള്‍ അതിന്റെ വിലയും കണ്ടെത്തിയിരിക്കുകയാണ്. ബ്രാന്‍ഡിന്റെ ഔദ്യോഗിക സൈറ്റില്‍ ഈ ടീഷര്‍ട്ടിന്റെ വില 595 ഡോളര്‍ ആണ്. 44,266.51 രൂപ വില വരും.
പൃഥിരാജ് ധരിച്ച വാച്ചിന്റെ വിലയും, കുര്‍ത്തയുടെ വിലയുമൊക്കെ നേരത്തെ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒരു ലക്ഷം ദിര്‍ഹം അഥവാ 20 ലക്ഷം ഇന്ത്യന്‍ രൂപ വിലയുളള റിസ്റ്റ് വാച്ചാണ് പൃഥ്വിരാജ് അന്ന് ധരിച്ചത്. സുപ്രിയ മേനോന്‍ പൃഥ്വിരാജിന് സമ്മാനിച്ച വാച്ചായിരുന്നു അത്.
കോള്‍ഡ് കേസ് ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം പൃഥ്വിരാജിന്റെ ആദ്യ ഡയറക്ട് ഒടിടി റിലീസ് ചെയ്ത ചിത്രമാണ്.
ഛായാഗ്രാഹകനായ തനു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോള്‍ഡ് കേസ്. മാത്രമല്ല, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ചിത്രത്തിലൂടെ പൃഥ്വിരാജ് പോലീസ് വേഷത്തിലെത്തുന്നത്. അരുവി എന്ന തമിഴ് ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അദിഥി ബാലന്റെ ആദ്യ മലയാള ചിത്രം കൂടിയാണ് കോള്‍ഡ് കേസ്.