പാലക്കാട് പ്രവാസി വ്യവസായിക്ക് ചുമട്ടുതൊഴിലാളികളുടെ മര്‍ദ്ദനം

പാലക്കാട്: പാലക്കാട് കാവശേരിയില്‍ ലോഡിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രവാസി വ്യവസായിക്ക് ചുമട്ടു തൊഴിലാളികളുടെ മര്‍ദനം. കഴനി ചുങ്കത്തെ എ.ഡി അസോസിയേറ്റ്സ് ഉടമ ദീപക്കിനാണ് മര്‍ദനമേറ്റത്. സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകരാണ് മര്‍ദിച്ചത്.

കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ നിന്ന് സ്ഥാപനത്തിലേക്ക് പൈപ്പും ഷീറ്റുകളും മറ്റും എത്തിച്ചിരുന്നു. ഇത് ഇറക്കുന്നതിനായി ചുമട്ടു തൊഴിലാളികളുമായി ബന്ധപ്പെട്ടു. എന്നാല്‍ അഞ്ച് മണി കഴിഞ്ഞ് ജോലി ചെയ്യില്ലെന്നാണ് അവര്‍ അറിയിച്ചതെന്ന് ദീപക് പറഞ്ഞു. ഉടന്‍ മടങ്ങണമെന്ന് ലോറി ഡ്രൈവര്‍ ആവശ്യപ്പെട്ടതുകൊണ്ട് തങ്ങള്‍ തന്നെ ലോഡ് ഇറക്കിയെന്നും ദീപക് വ്യക്തമാക്കി.

പിറ്റേദിവസം തൊഴിലാളികള്‍ സംഘടിച്ചെത്തി നോക്കുകൂലി ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് മര്‍ദനമെന്നും ദീപക്ക് കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനില്‍ ദീപക് പരാതി നല്‍കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News