27.6 C
Kottayam
Thursday, June 4, 2026

28 ശതമാനത്തിന് വൈദ്യുതിയില്ല, 27 ശതമാനം വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണില്ല; ഓണ്‍ലൈന്‍ പഠനത്തെ കുറിച്ചുള്ള എന്‍.സി.ഇ.ആര്‍.ടി സര്‍വ്വേ

Must read

ന്യൂഡല്‍ഹി: രാജ്യത്ത് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ 27 ശതമാനം കുട്ടികളുടെ കൈവശം സ്മാര്‍ട്ട്ഫോണും ലാപ്പ്ടോപ്പും ഇല്ലെന്ന് എന്‍.സി.ഇ.ആര്‍.ടി സര്‍വ്വേ. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈന്‍ പഠനം പൂര്‍ണമായി കാര്യക്ഷമമാകുന്നില്ലെന്നും സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികള്‍ ഉള്‍പ്പെടെ 34,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളായി രാജ്യത്ത് ഓണ്‍ലൈന്‍ പഠനമാണ് നടക്കുന്നത്. 27 ശതമാനം വിദ്യാര്‍ഥികളില്‍ ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ ലാപ്പ്ടോപ്പും സ്മാര്‍ട്ട്ഫോണും ലഭ്യമല്ല. കൂടുതല്‍ വിദ്യാര്‍ഥികള്‍ ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നതെന്നും പഠനറിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഓണ്‍ലൈന്‍ ക്ലാസുകള്‍ തടസ്സപ്പെടുന്നതിന് മുഖ്യ കാരണമായി വൈദ്യുതിയെ കുറ്റപ്പെടുത്തുന്നവരും ഉണ്ട്. വൈദ്യുതി തടസ്സം മൂലം ഓണ്‍ലൈന്‍ ക്ലാസ് കാര്യക്ഷമമായി നടക്കുന്നില്ലെന്ന് 28 ശതമാനം വിദ്യാര്‍ഥികളും രക്ഷിതാക്കളുമാണ് പറഞ്ഞത്. സാങ്കേതികവിദ്യ കൈകാര്യം ചെയ്യാനുളള കഴിവ് ഓണ്‍ലൈന്‍ ക്ലാസിന്റെ വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ പല വിദ്യാര്‍ത്ഥികളും ഇക്കാര്യത്തില്‍ പിന്നിലാണ്. അധ്യാപകര്‍ പോലും ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതില്‍ ഒട്ടും വൈദഗ്ധ്യം കാണിക്കാത്തത് പഠനത്തിന്റെ നിലവാരം കുറയാന്‍ ഇടയാക്കുന്നുണ്ടെന്നും എന്‍സിഇആര്‍ടിയുടെ പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

36 ശതമാനം കുട്ടികള്‍ ടെക്സ്റ്റ്ബുക്കുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. ടീച്ചര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഇടയില്‍ ലാപ്പ്ടോപ്പിന് രണ്ടാം സ്ഥാനം മാത്രമേയുളളൂ. ടെലിവിഷനെയും റേഡിയോയെയും ആശ്രയിക്കുന്നവര്‍ കുറവാണ്. പഠനനിലവാരം ഉയര്‍ത്താന്‍ കഴിയുംവിധം ടീച്ചര്‍മാരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ ആശയവിനിമയം നടക്കാത്തതും ഒരു പോരായ്മയായി പഠനറിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നാലാഞ്ചിറയിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന സുരേഷ് തമിഴ്‌നാട്ടിൽ മരിച്ച നിലയിൽ; മൃതദേഹം റെയിൽവേ ട്രാക്കിൽ

തിരുവനന്തപുരം:നാലാഞ്ചിറയിൽ മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതി സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്‌നാട് ചിദംബരത്ത് റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. കാർ ബാലരാമപുരത്ത് ഇട്ട ശേഷമാണ് സുരേഷ്...

കേരളം കടക്കെണിയിൽ;5.07 ലക്ഷം കോടിയുടെ ബാധ്യത, ‘ധവളപത്ര’ത്തിലെ വിവരങ്ങൾ ഇങ്ങനെ

തിരുവനന്തപുരം: 2026-ൽ അധികാരമേറ്റ പുതിയ സർക്കാരിന് ലഭിച്ചത് അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണെന്ന് വ്യക്തമാക്കുന്ന സംസ്ഥാന ധനകാര്യ സ്ഥിതി റിപ്പോർട്ട് പുറത്തുവന്നു. കേരളത്തിന്റെ ആകെ കടബാധ്യത 5.07 ലക്ഷം കോടി രൂപയായി വർദ്ധിച്ചിരിക്കുകയാണെന്ന്...

എസ്.ജെ. സൂര്യ സംവിധാനം ചെയ്യുന്ന ‘കില്ലർ’ ചിത്രീകരണത്തിനിടെ സ്ഫോടനം; ഒരാൾ മരിച്ചു

ചെന്നൈ: ചെന്നൈയ്ക്കടുത്ത് ഒട്ടേരിയിലുള്ള പ്രശസ്തമായ ബിന്നി മിൽസ് വളപ്പിലാണ് ബുധനാഴ്ച പുലർച്ചെയോടെ സിനിമാ ലോകത്തെ ഞെട്ടിച്ച ദുരന്തമുണ്ടായത്. ചിത്രത്തിന്റെ വളരെ നിർണ്ണായകമായ ഒരു സംഘട്ടനരംഗം (Action Sequence) ചിത്രീകരിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സ്ഫോടനമുണ്ടായത്. അപകടത്തിൽ...

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്:എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: കാലവര്‍ഷം ഇന്ന് കേരളത്തിലെത്തിയേക്കും

തിരുവനന്തപുരം: തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം. എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ്...

തനിച്ചുതാമസിക്കുന്ന 75-കാരിയെ പീഡിപ്പിച്ച കേസ്; 74കാരന്‍ അറസ്റ്റില്‍

കോഴിക്കോട്: കോഴിക്കോട് കക്കോടിയിൽ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി തനിച്ചുതാമസിക്കുന്ന എഴുപത്തിയഞ്ചുകാരിയായ വയോധികയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ എഴുപത്തിനാലുകാരൻ പോലീസ് പിടിയിലായി. കക്കോടി മോരിക്കര പൊറ്റമ്മൽത്താഴം സ്വദേശിയായ ബിലാൽ എന്ന വൃദ്ധനെയാണ് എലത്തൂർ...

Popular this week