29.7 C
Kottayam
Saturday, June 13, 2026

‘പ്രസന്നയുടെ മുഴുവന്‍ കുടിശ്ശികയും ജിസിഡിഎയിൽ അടച്ച് എം.എ യൂസഫലി ; ഒരു വർഷത്തെ വാടകയും കടയിലേക്ക് 2 ലക്ഷം രൂപയുടെ സഹായവും യൂസഫലി കൈമാറി

Must read

കൊച്ചി: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലിയുടെ ഇടപെടലില്‍ മറൈന്‍ ഡ്രൈവ് വോക്ക് വേയില്‍ കട നടത്തിയിരുന്ന പ്രസന്നയ്ക്ക് ഇനി പുതുജീവിതം. ജി.സി.ഡി.എയുടെ ഒഴിപ്പിക്കലിനെ തുടര്‍ന്ന് നാലുദിവസമായി കൊച്ചി മറൈന്‍ ഡ്രൈവിലെ കടയുടെ സമീപത്തു താമസിച്ചു വന്ന പ്രസന്നകുമാരിയ്ക്ക് ഇനി സ്വന്തം കടയില്‍ കച്ചവടം നടത്തി ജീവിക്കാം.

വാടക കുടിശികയായ 6,32,462 രൂപയും കൂടാതെ ഒരു വര്‍ഷത്തേക്ക് കട നടത്താനുള്ള ജിസിഡിഎ വാടകയായ
2,26679 രൂപയും ചെയര്‍മാന്‍ വി സലീമിന്എം.എ യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജ് കൈമാറി. ഇതിനോടൊപ്പം കട നടത്തുവാനായി രണ്ട് ലക്ഷം രൂപയുടെ സഹായവും എം.എ യൂസഫലി നല്‍കി.

കടയുടമ പ്രസന്ന രാവിലെ തന്നെ കുടിശിക മുഴുവൻ തീർക്കുകയാണെന്നു കാണിച്ച് ജി.സി.ഡി.എ ചെയര്‍മാന്‍ സലീമിന് അപേക്ഷ നൽകിയിരുന്നു. പ്രസന്ന അടച്ചു തീർക്കുവാനുള്ള കുട്ടിശികയായ എട്ടരലക്ഷത്തിൽ നിന്നും രണ്ടരലക്ഷത്തോളം രൂപ ഇളവു നൽകിയിരുന്നു. ബാക്കിയുള്ള തുകയാണ് എം.എ.യൂസഫലി അടച്ചത്.
ഇതിനു പിന്നാലെയാണ് ഒരു വർഷത്തെക്കുള്ള വാടക മുൻകൂർ അടയ്ക്കാവാനുള്ള തീരുമാനം എം.എ.യൂസഫലി അറിയിക്കുന്നത്. ഇതു പ്രസന്ന കേട്ടത്തോടെ കണ്ണുകൾ നിറഞ്ഞു.

- Advertisement -

- Advertisement -

നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷം ലുലു ഗ്രൂപ്പ് മീഡിയ കോ-ഓര്‍ഡിനേറ്റര്‍ എന്‍.ബി സ്വരാജിൽ നിന്നും ജിസിഡിഎ ചെയർമാൻ വി.സലീം രണ്ടു ചെക്കുകളും ഏറ്റുവാങ്ങി. തുടർന്ന് കട തുടങ്ങുവാനുള്ള ജിസിഡിഎയുടെ അനുമതിപത്രവും താക്കോലും വി.സലീം കൈമാറി. തുടർന്ന് മറൈന്‍ ഡ്രൈവിൽ എത്തിയ പ്രസന്ന ചെയർമാൻ വി.സലീമും ചേർന്ന് കട തുറന്നു. ഈ സമയം കടയിലേക്ക് സാധനങ്ങൾ വാങ്ങുവാൻ എം.എ.യൂസഫലിയുടെ പ്രഖ്യാപിച്ച രണ്ട് ലക്ഷം രൂപ എൻ.ബി.സ്വരാജ് കൈമാറി. പ്രസന്നയുടെ വാർത്തയറിഞ്ഞ് എത്തിയവർക്ക് മധുരം നൽകിയാണ് പ്രസന്ന സ്വീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കഴിഞ്ഞ മൂന്ന് ലോകകപ്പുകളും കൃത്യമായി പ്രവചിച്ച സാമ്പത്തിക ശാസ്ത്രജ്ഞൻ പറയുന്നു; 2026-ൽ ഈ രാജ്യം കപ്പടിക്കും!

ന്യൂഡൽഹി: ഭൂഗോളത്തിന്റെ നാനാഭാഗങ്ങളിലും ഇപ്പോൾ ഫിഫ ലോകകപ്പിന്റെ അലയൊലികൾ മാത്രമാണ് കേൾക്കാനുള്ളത്. ഇത്തവണത്തെ ഫുട്ബോൾ രാജാക്കന്മാർ ആരാകുമെന്ന ആകാംഷയിലാണ് ലോകമെമ്പാടുമുള്ള കായിക പ്രേമികൾ. മെസ്സിയുടെ അർജന്റീന ഇത്തവണയും കിരീടം നിലനിർത്തുമോ, അതോ ഫ്രാൻസ്,...

ധർമസ്ഥല വെളിപ്പെടുത്തൽ; വ്യാജ ആരോപണമുന്നയിക്കാൻ നടൻ പ്രകാശ്‌ രാജ് സമ്മർദം ചെലുത്തി, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായിപ്രതി ചിന്നയ്യ

ബെംഗളൂരു: ധർമസ്ഥല വെളിപ്പെടുത്തൽ കേസുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിനും സാമൂഹികപ്രവർത്തകരായ മഹേഷ് ഷെട്ടി തിമ്മരോഡി, ഗിരീഷ് മട്ടന്നവർ തുടങ്ങിയവർക്കുമെതിരേ ആരോപണവുമായി പ്രതി ചിന്നയ്യ. വ്യാജ ആരോപണങ്ങൾ ഉന്നയിക്കാൻ പ്രകാശ് രാജ് അടക്കമുള്ളവർ നിർബന്ധിച്ചെന്നാണ്...

രണ്ടാം വിക്കറ്റ് വീണു! പ്രോസിക്യൂട്ടർ നിയമനത്തിൽ യുഡിഎഫ് സർക്കാരിന്റെ യൂടേൺ; സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെ രാജിവെപ്പിച്ചു

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ.പ്രോസിക്യൂട്ടറായി നിയമിച്ചതിൽ യൂടേൺ അടിച്ച് സർക്കാർ. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ അഡ്വ. കെ.ബി.പ്രദീപിനെ രാജിവെപ്പിച്ചു. പ്രദീപിനോട് മുഖ്യമന്ത്രി വി.ഡി.സതീശൻ രാജി...

യുട്യൂബർ ‘തൊപ്പി’ക്കെതിരെ അതീവ ഗുരുതര ക്രിമിനൽ ആരോപണങ്ങൾ; പോക്സോ, മയക്കുമരുന്ന് കേസുകളിൽ സമഗ്ര അന്വേഷണത്തിന് ഡിജിപിയുടെ ഉത്തരവ്

മലപ്പുറം: വിവാദ യുട്യൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദിനും കൂട്ടാളികൾക്കുമെതിരെ ഉയർന്ന കടുത്ത ക്രിമിനൽ ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി (ഡിജിപി). പ്രമുഖ അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ...

പെരുമ്പാവൂരിൽ ‘ഓപ്പറേഷൻ തൂഫാൻ’: ഹെറോയിനുമായി അസം സ്വദേശിനി പിടിയിൽ; ലഹരി വിൽപന സോഷ്യൽ മീഡിയ വഴി

പെരുമ്പാവൂർ: അന്തർസംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ ലക്ഷ്യമിട്ട് കൊച്ചി റൂറൽ പൊലീസ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' (Operation Toofaan) പരിശോധനയിൽ വീണ്ടും വൻ വിജയം. പെരുമ്പാവൂരിൽ മാരക മയക്കുമരുന്നായ ഹെറോയിനുമായി...

Popular this week