ടിവിയിലൂടെ നൃത്തം കണ്ട് ഇഷ്ടപ്പെട്ട് ആലോചനയുമായി വന്നു, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ശരത്തിനെ നേരിട്ടു കാണുന്നത്

കൊച്ചി:മിനിസ്‌ക്രീനിലൂടെയെത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് ആശാ ശരത്ത്. ഇതിനോടകം തന്നെ നിരവധി മുന്‍ നിര നായകന്മാര്‍ക്കൊപ്പമെല്ലാം അഭിനയിക്കാന്‍ ആശയ്ക്ക് സാധിച്ചു. കുങ്കുമപ്പൂവ് എന്ന സീരിയലിലൂടെയാണ് ആശ ശ്രദ്ധിക്കപ്പെടുന്നത്. ദുബായില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ശരത്താണ് ആശയുടെ ഭര്‍ത്താവ്.

മൂത്ത സഹോദരനായ വേണുഗോപാലിന്റെ സുഹൃത്തായിരുന്നു ശരത്ത്. ശരത്തിന്റെ മാതാ പിതാക്കള്‍ നാസിക്കില്‍ സ്ഥിരതാമസക്കാരാണ്.അമ്മ മാനന്തവാടിക്കാരിയും അച്ഛന്‍ കണ്ണൂര്‍ കാരനും. ശരത്ത് മസ്‌കറ്റില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹം നടന്നത്.ഇവര്‍ക്ക് രണ്ട് കുട്ടികള്‍, ഉത്തരയും കീര്‍ത്തനയും. ആശ ശരത്തിന്റെ മകളും അഭിനയ രംഗത്ത് ചുവട് വയ്ക്കുകയാണ്.

ഇപ്പോള്‍ വിവാഹത്തെക്കുറിച്ച് തുറന്നുപറയുകയാണ് താരം, പതിനെട്ടാം വയസ്സിലാണ് വിവാഹം നടന്നത്. ടിവിയിലൂടെ ഒരു ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടാണ് ശരത്ത് വിവാഹം കഴിക്കാനുള്ള ആലോചനയുമായി വരുന്നത്. ഇരുവരുടെയും വീട്ടുകാരുടെ താല്‍പര്യത്തോടെ വിവാഹം ഉറപ്പിച്ചു.

എന്നാല്‍, വിവാഹനിശ്ചയവും കഴിഞ്ഞ് വിവാഹത്തിനു തൊട്ടുമുന്‍പാണ് ആശയും ശരത്തും നേരിട്ടു കാണുന്നത്. അതുവരെ ഇരുവരുടെയും സംസാരവും സൗഹൃദം പങ്കുവയ്ക്കലുമൊക്കെ ഫോണിലൂടെയും കത്തുകളിലൂടെയുമായിരുന്നു. വിവാഹനിശ്ചയ സമയത്ത് ശരത്ത് മസ്‌കറ്റില്‍ ആയിരുന്നു. വിവാഹം നിശ്ചയിച്ച് ഏതാണ്ട് ഒരു വര്‍ഷം കഴിഞ്ഞ്, വിവാഹത്തിനു കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് ഞങ്ങള്‍ നേരിട്ടു കണ്ടത്.

2012 ല്‍ പുറത്തിറങ്ങിയ ഫ്രൈഡേയിലൂടെയാണ് ആശ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് കര്‍മ്മയോദ്ധാ, ദൃശ്യം, വര്‍ഷം, സക്കറിയയുടെ ഗര്‍ഭിണികള്‍, ഏഞ്ചല്‍സ്, പാവാട, കിങ് ലയര്‍, ആടുപുലിയാട്ടം, അനുരാഗ കരിക്കിന്‍ വെള്ളം, ദൃശ്യം 2 തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News