കൊച്ചി:പ്രണവിനെ ഇഷ്മാണെന്നും വിവാഹം ചെയ്യണമെന്നും പറഞ്ഞ ഗായത്രി നേരത്തെ ട്രോളുകള്‍ക്കും സൈബര്‍ ആക്രമണങ്ങള്‍ക്കും ഇരയായിരുന്നു. പ്രണവിനെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിച്ച് ജോത്സ്യനെ വിളിച്ച് സംസാരിക്കുന്ന ഗായത്രി എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച സംഭവത്തോടെ ഒടുവില്‍ നടി പ്രതികരിച്ചിരിക്കുകയാണ്.
പ്രണവിനെ കല്യണം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കാനായി ജ്യോത്സ്യനെ വിളിച്ചത് താനല്ല. ആ ശബ്ദം കേട്ടല്‍ അറിയില്ലേ അത് താനല്ലെന്ന് എന്നാണ് ഗായത്രി പറയുന്നത്. തനിക്ക് മാത്രമല്ല ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രണവിനെ ഇഷ്ടമായിരിക്കും. അതുപോലെ തനിക്കും ഇഷ്ടമാണ്. അദ്ദേഹത്തെ കല്യാണം കഴിക്കണം എന്നുള്ളതും ഒരു ആഗ്രഹമാണ്. പക്ഷേ അതിനു വേണ്ടി നോക്കിയിരിക്കുകയൊന്നുമല്ല.
ലാലേട്ടന്റെ മരുമകളാകാന്‍ വേണ്ടി ആരാണ് ആഗ്രഹിക്കാത്തത്. ലാലേട്ടനും താനും തമ്മില്‍ പ്രത്യേകം കണക്ട് ചെയ്യാന്‍ സാധിക്കും എന്നാണ് കരുതുന്നതെന്ന് ഗായത്രി പറഞ്ഞു.പരിഹസിക്കപ്പെടല്‍ ഒരു ട്രെന്‍ഡ് ആയപ്പോഴാണ് ട്രോള്‍സ് നിരോധിക്കണം എന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത് എന്നും നടി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
ട്രോളുകളും കമന്റുകളും കേരളത്തെ നശിപ്പിക്കുന്നവെന്നും ഇത് നിരോധിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഗായത്രി രംഗത്തെത്തിയത് ട്രോളന്‍മാര്‍ ആഘോഷമാക്കി മാറ്റിയിരുന്നു.
ഗായത്രി ജൂനിയര്‍ കങ്കണ ആണ്. എത്ര തവണ എയറില്‍ കയറിയാലും മടുക്കുന്നില്ലല്ലോ.., അപാര തൊലിക്കട്ടി തന്നെ എന്നു തുടങ്ങി കമന്റുകളും ട്രോളുകളും നിറയുകയാണ്. ‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ സാറിനോടാണ്. സാറിനെ ഞാന്‍ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യല്‍ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്.
ലഹരിമരുന്നില്‍ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോള്‍ ട്രോളുകളില്‍ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാന്‍ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോള്‍ വരും..പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകള്‍ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകള്‍ നിരോധിക്കണം. സാറ് വിചാരിച്ചാല്‍ നടക്കും.
എല്ലായിടത്തെയും കമന്റ് സെഷന്‍ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാര്‍. അത്രമാത്രം എന്നെ അടിച്ചമര്‍ത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാന്‍ പറയാന്‍ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാന്‍ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവര്‍ക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’ ഗായത്രി പറഞ്ഞു.