26.9 C
Kottayam
Monday, May 6, 2024

‘പ്രണവിന് അഭിനയിക്കണമെന്ന് താൽപ്പര്യം ഇല്ല, പലപ്പോഴും നിർബന്ധിച്ച് ചെയ്യിപ്പിക്കുന്നതാണ്’: മോഹൻലാൽ

Must read

കൊച്ചി:ലയാള സിനിമയുടെ താരരാജാവാണ് മോഹൻലാൽ. താരത്തിന്റെ പാത പിന്തുടർന്ന് മകൻ പ്രണവ് സിനിമയിലെത്തിയെങ്കിലും എഴുത്തിന്റെയും വരകളുടെയും ലോകമാണ് വിസ്മയയ്ക്ക് ഇഷ്ടം. ഏതാനും ചില സിനിമകൾ മാത്രമെ പ്രണവ് അഭിനയിച്ചിട്ടുള്ളൂവെങ്കിലും മലയാളികളുടെ മനസ്സിൽ ഇടംനേടാൻ പ്രണവിന് ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചിരുന്നു. ഇപ്പോഴിതാ പ്രണവിനെയും മകൾ വിസ്മയയെയും കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹൻലാൽ.

സിനിമയിൽ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല പ്രണവെന്നും നിർ‌ബന്ധിച്ചാണ് ആദ്യ സിനിമ ചെയ്തതെന്നും മോഹൻലാൽ പറയുന്നു. “പ്രണവിന് സിനിമയിൽ അങ്ങനെ അഭിനയിക്കണമെന്ന ആ​ഗ്രഹമുള്ള ആളല്ല. നമ്മൾ നിർ‌ബന്ധിച്ച് അഭിനയിപ്പിക്കുന്ന ആളാണ്. സ്വതന്ത്രനായി സഞ്ചരിക്കാൻ ആ​ഗ്രഹിക്കുന്ന ആളാണ് പ്രണവ്. സിനിമയുമായി കൂടിച്ചേരുന്ന സമത്താണ് അയാളിപ്പോൾ. അവന് കുറച്ച് സമയം ആവശ്യമാണ്”, എന്ന് മോഹൻലാൽ പറയുന്നു. ഹൃദയം ഹിറ്റായപ്പോൾ എന്ത് സമ്മാനമാണ് കൊടുത്തതെന്ന ചോദ്യത്തിന്, എന്റെ ഹൃദയം കൊടുത്തുവെന്നാണ് മോഹൻലാൽ പറഞ്ഞത്.

 

മായ വലിയൊരു കവയത്രിയൊന്നും അല്ലെന്നും അവര് പണ്ടെഴുതിയ കുറേ കളക്ഷൻസ് നമ്മൾ കണ്ടു. അതൊരു ബുക്ക് ആക്കാമോ എന്ന് ചോദിച്ചുവെന്നും അതൊരു സക്സസ് ആണെന്നുമാണ് മോഹൻലാൽ പറയുന്നത്. അടുത്തൊരു ബുക് എഴുതാൻ കുട്ടിക്ക് കഴിയുമോ എന്നൊന്നും എനിക്കറിയില്ല. അവരെല്ലാം ഫ്രീ തിങ്കേഴ്സ് ആണ്. എല്ലാറ്റിനുമുള്ള സ്വാതന്ത്ര്യം നമ്മൾ കൊടുത്തിട്ടുണ്ടെന്നും മോഹൻലാൽ വ്യക്തമാക്കി.

 

ലോകമെമ്പാടുമുള്ള സിനിമാസ്വാദകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രണവ് മോഹൻലാൽ ചിത്രമാണ് ‘ഹൃദയം’. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിലെത്തിയ ചിത്രം 50 കോടി ക്ലബ്ബിലും ഇടം നേടിയിരുന്നു.  ഗാനങ്ങളുടെ എണ്ണത്തിലും അവയുടെ ജനപ്രീതിയിലും റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രം കൂടിയാണിത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്. ഒപ്പം ഗാനങ്ങള്‍ ഓഡിയോ കാസറ്റ് ആയും ഓഡിയോ സിഡിയായും പുറത്തിറക്കിയിരുന്നു. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. 

പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മോഹന്‍ലാല്‍ ചിത്രമായ ‘എലോണിന്റെ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംമ്പോ വീണ്ടും ഒന്നിക്കുന്ന സിനിമയ്ക്കായി ഏറെ പ്രതീക്ഷയോടെയാണ് ഓരോ സിനിമാസ്വാദകരും കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഓണാശംസകള്‍ അറിയിച്ച് കൊണ്ട് പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്.

മോഹന്‍ലാല്‍ ആണ് പോസ്റ്റര്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്. ഇരുള്‍ വീണ ഇടനാഴിയില്‍ മോഹന്‍ലാല്‍ കഥാപാത്രം നില്‍ക്കുന്നതാണ് പോസ്റ്റര്‍ ലുക്ക്. നിരവധി പേരാണ് ആശംസകള്‍ക്കൊപ്പം പോസ്റ്റര്‍ ഷെയര്‍ ചെയ്യുകയും കമന്റുകളുമായി രം?ഗത്തെത്തുകയും ചെയ്തിരിക്കുന്നത്.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണിത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.

ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാജി കൈലാസ് അടുത്തിടെ പറഞ്ഞിരുന്നു. എലോണില്‍ ഫ്രെയിം ടു ഫ്രെയിം മോഹന്‍ലാല്‍ മാത്രമാണെന്നും ഒരു ഫ്‌ലാറ്റിനകത്താണ് ചിത്രം ഷൂട്ട് ചെയ്തതെന്നും ഷാജി കൈലാസ് പറയുന്നു. ചിത്രം തിയറ്ററില്‍ എത്തിക്കാന്‍ പറ്റില്ലെന്നും വന്നാല്‍ ലാഗ് ആണെന്ന് ജനങ്ങള്‍ പറയുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു. രണ്ട് തിയറ്ററിലെങ്കിലും ഇറക്കി നോക്കാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഛായാഗ്രഹണം അഭിനന്ദന്‍ രാമാനുജം, എഡിറ്റിംഗ് ഡോണ്‍ മാക്‌സ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ സന്തോഷ് രാമന്‍, സംഗീതം ജേക്‌സ് ബിജോയ്, ചീഫ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്ണന്‍, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മനീഷ് ഭാര്‍ഗവന്‍, സ്റ്റില്‍സ് അനീഷ് ഉപാസന എന്നിവരാണ് അണിയറ പ്രവര്‍ത്തകര്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week