45ാം വയസിൽ ഭാര്യയുടെയും പെൺ മക്കളുടെയും സമ്മതത്തോടെ പ്രകാശ് രാജ് രണ്ടാം വിവാഹം ചെയ്തതെന്തുകൊണ്ട് ? തുറന്നു പറഞ്ഞ് താരം
കൊച്ചി: ഇന്ത്യൻ സിനിമാലോകത്തെ ഏറ്റവും മുന്‍നിര നടന്മാരില്‍ ഒരാളാണ് പ്രകാശ് രാജ്. ബോളിവുഡിലടക്കം അഭിനയിച്ചിട്ടുള്ള താരം രാജ്യാന്തരതലത്തിൽ അറിയപ്പെടുന്ന ശ്രദ്ധേയനായ നടനാണ്. നായകനായി മാത്രമല്ല മികച്ച വില്ലനായിട്ടും ഹാസ്യ കഥാപാത്രങ്ങളിലുമൊക്കെ പ്രകാശ് രാജ് തിളങ്ങി. സിനിമാ ജീവിതം മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ഓരോ കാര്യങ്ങളും പുറത്ത് ചര്‍ച്ചയായിട്ടുണ്ട്.
അഞ്ച് വയസുള്ള മകനെ നഷ്ടപ്പെട്ടതിന് ശേഷം നാല്‍പത്തിയഞ്ചാം വയസിലായിരുന്നു പ്രകാശ് രാജ് രണ്ടാമതും വിവാഹിതനാവുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു 2004 ലാണ് തന്റെ അഞ്ച് വയസുകാരനായ മകന്‍ വേര്‍പിരിയുന്നതെന്നും അതിന് ശേഷം ജീവിതം മാറി മറിഞ്ഞ കഥയും പ്രകാശ് രാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
മകന് അന്ന് അഞ്ച് വയസ് പ്രായമേ ഉണ്ടായിരുന്നുള്ളു. കേവലം ഒരടി ഉയരമുള്ള മേശയില്‍ കയറി നിന്ന് പട്ടം പറത്തുന്നതിനിടെ താഴെ വീഴുകയായിരുന്നു. കുറച്ച് മാസങ്ങളോളം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അന്തരിക്കുകയായിരുന്നു. എന്താണ് കാരണമെന്ന് ആര്‍ക്കും മനസിലായില്ലായിരുന്നു. മറ്റെന്തിനെക്കാളും വേദനയായിരുന്നു അവന്റെ വേര്‍പാട്. ജീവിതത്തെ താന്‍ നിസാരമായി കണ്ടില്ല. ഒപ്പം ഇന്നും ജീവിക്കുകയാണ്.
മകന്റെ വേര്‍പാടിന് ശേഷം പ്രകാശ് രാജും ഭാര്യ ലളിത കുമാരിയും തമ്മിലുള്ള സമവാക്യങ്ങള്‍ മാറി. അവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും നടക്കാതെ വരികയായിരുന്നു. അദ്ദേഹത്തിനൊപ്പം ജീവിക്കാന്‍ ലളിത ആഗ്രഹിച്ചതിരുന്നെങ്കിലും പിന്നീട് ഇരുവരും ഡിവേഴ്‌സിന് തയ്യാറെടുക്കുകയായിരുന്നു. ഞാന്‍ എങ്ങനെയാണോ അതുപോലൊരു ജീവിതമാണ് എനിക്കുള്ളത്. അതുകൊണ്ട് എനിക്ക് നുണ പറയാന്‍ ആഗ്രഹമില്ലായിരുന്നു. അതിനാല്‍ എന്റെ പെണ്‍മക്കളെ ഇരുത്തി എന്നെ വിട്ട് പോകാന്‍ ലതയ്ക്ക് ഇഷ്ടമല്ലെങ്കിലും ഡിവേഴ്‌സിന് തയ്യാറെടുത്തതിന്റെ കാര്യങ്ങള്‍ അവരോട് പറഞ്ഞു.
എന്റെ മക്കള്‍ രണ്ട് പേരും എനിക്കൊപ്പവും അവര്‍ക്കൊപ്പവുമായി നില്‍ക്കാറുണ്ട്. ഞാന്‍ അവളെ ഡിവോഴ്‌സ് ചെയ്തിട്ടും എന്റെ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത് അവരുടെ വീട്ടിലായിരുന്നു. 2009 ലായിരുന്നു പ്രകാശ് രാജും ഭാര്യയും വേര്‍പിരിയുന്നത്. വിവാഹമോചനം തേടിയതിന് ശേഷമായിരുന്നു ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച വില്ലന്റെ വേഷത്തില്‍ പ്രകാശ് രാജ് അഭിനയിച്ചത്. ഇതിനിടെ താരം മറ്റൊരു പ്രണയത്തിലുമായി. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പൊനി വര്‍മ എന്ന ചെറുപ്പക്കാരിയായ കൊറിയോഗ്രാഫറെ പ്രകാശ് രാജ് കണ്ടുമുട്ടുന്നത്. ഇരുവരും തമ്മില്‍ പന്ത്രണ്ട് വയസിന്റെ വ്യത്യാസമുണ്ടായിരുന്നു. അങ്ങനെ 45-ാം വയസില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ പ്രകാശ് രാജ് രണ്ടാമതും വിവാഹിതനായി.
താന്‍ ലതുമായി വേര്‍പിരിഞ്ഞ് ഡിവേഴ്‌സിന് അപേക്ഷ കൊടുത്തിരിക്കുന്ന സമയത്താണ് തന്റെ സിനിമകള്‍ക്ക് കൊറിയോഗ്രാഫി ചെയ്യുന്ന പൊനിയെ കണ്ടുമുട്ടുന്നത്. ഇതാണ് എനിക്ക് വേണ്ടതെന്ന് അമ്മയോടും മക്കളോടും പറഞ്ഞു. എന്റെ മക്കള്‍ക്കൊപ്പം പൊനി സമയം ചെലവഴിക്കണമെന്നായിരുന്നു എന്റെ ആവശ്യം. കാരണം അവളുടെ ആദ്യ വിവാഹമായിരുന്നിത്. അങ്ങനെ ലതയും മക്കളുമായി അവള്‍ കണ്ടുമുട്ടി. വിവാഹവുമായി മുന്നോട്ട് പൊയ്‌ക്കോളു എന്നായിരുന്നു മക്കളുടെ അഭിപ്രായം. രണ്ടാം വിവാഹത്തോടെ സന്തോഷത്തോടെ കഴിയുകയാണ് പ്രകാശ് രാജും കുടുംബവും. ഇപ്പോള്‍ വേദാന്ത് എന്ന പേരിലൊരു മകന്‍ കൂടിയുണ്ട്.