ലോക്ക് ഡൗണില്‍ ജീവിതം വഴിമുട്ടിയവരെ ബാങ്ക് ലോണ്‍ എടുത്തിട്ടായാലും താന്‍ സഹായിക്കുമെന്നാണ് നടന് പ്രകാശ് രാജ്. തന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണെന്നും കടം വാങ്ങിയിട്ടായാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ സഹായിക്കുമെന്നും പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.
പ്രകാശ് രാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് അദ്ദേഹം നിരവധി കുടുംബങ്ങളെ സഹായിക്കുന്നത്. അരിയും പച്ചക്കറിയുമുള്‍പ്പെടെയുള്ള സാധനങ്ങളാണ് വീടുകളില്‍ ഇദ്ദേഹം എത്തിക്കുന്നത്.
”എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ക് ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. എനിക്ക് ഇനിയും സമ്പാദിക്കാം. ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം.’ പ്രകാശ് രാജ് ട്വിറ്ററില്‍ കുറിച്ചു.