പൊതുപ്രവര്‍ത്തകയില്‍ നിന്ന് അധ്യാപികയിലേക്ക് ചുവട്‌വെച്ച് നിഷ ജോസ് കെ മാണി; ക്ലാസുകള്‍ ഓണ്‍ലൈനില്‍, ഫീസ് വേണ്ടേ വേണ്ട

കോട്ടയം: ലോക്ക് ഡൗണ്‍ കാലത്ത് പ്ലസ് ടു മുതല്‍ പി.ജി. വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ഓണ്‍ലൈന്‍ ക്ലാസുകളുമായി പൊതുപ്രവര്‍ത്തകയും ജോസ് കെ മാണി എം.പിയുടെ ഭാര്യയുമായി നിഷ ജോസ്. നിഷ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. മാനേജ്‌മെന്റ് വിദഗ്ധയായ നിഷ മാനേജ്‌മെന്റ് പഠന വിദ്യാര്‍ത്ഥികള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്.

‘ലോക് ഡൗണ്‍ കാലത്ത് വീട്ടിലിരുന്നപ്പോഴാണ് ഇങ്ങനെയൊരു ചിന്ത ഉദിച്ചത്. അഭിപ്രായം ചോദിച്ചപ്പോള്‍ ജോയ്ക്കും (ജോസ്. കെ. മാണി) നൂറുവട്ടം സമ്മതം. അങ്ങനെയാണ് ക്ലാസ്സെടുക്കുന്ന വിവരം ഇന്നലെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്’ – നിഷ പറഞ്ഞു. അറിയിപ്പ് കണ്ട ഉടന്‍ തന്നെ നൂറോളം വിദ്യാര്‍ത്ഥികള്‍ ക്ലാസ്സില്‍ ചേരാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. സൂം എന്ന ആപ്ലിക്കേഷന്‍ വഴിയാണ് ക്ലാസ്സുകള്‍.

മേയില്‍ ആരംഭിക്കുന്ന ക്ലാസ്സുകള്‍ സെപ്റ്റംബറില്‍ അവസാനിക്കും. നിലവിലുള്ള മാനേജ്‌മെന്റ് പാഠങ്ങള്‍ക്കൊപ്പം താന്‍ സ്വന്തമായി കണ്ടെത്തിയ മാനേജ്‌മെന്റ് ശൈലിയും കുട്ടികള്‍ക്ക് പകര്‍ന്ന് കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് നിഷ.

ഇനിയും ഈ സൗജന്യ ക്ലാസ്സില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഏപ്രില്‍ 27 ന് മുമ്പായി നിഷയുടെ 9895698364 വാട്‌സപ്പ് നമ്പറില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News