കണ്ണൂര്‍: ലോക്ക്ഡൗണ്‍ ലംഘിച്ച് നിസ്‌കാരത്തിനായി പള്ളിയിലെത്തിയ ഉസ്താദ് അടക്കമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ന്യൂമാഹിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു.
അതേസമയം കണ്ണൂരില്‍ ലോക്ക്ഡൗണ്‍ നിയമങ്ങള്‍ കര്‍ശനമാക്കി. ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പാക്കി. ജില്ലയിലെ എല്ലാ ഗ്രാമങ്ങളും ഇന്ന് മുതല്‍ അടയ്ക്കും. കണ്ണൂരിലെ എല്ലാ പോലീസ് സ്റ്റേഷന്‍ പരിധിയിലും കര്‍ശന പരിശോധനകളുണ്ടാകും.
അനാവശ്യമായി പുറത്തിറങ്ങുന്നവരെ അറസ്റ്റ് ചെയ്യുമെന്ന് ഉത്തരമേഖലാ ഐജി അശോക് യാദവ് അറിയിച്ചു. ഇത്തരക്കാരുടെ വണ്ടികള്‍ പോലീസ് പിടിച്ചെടുക്കുമെന്നും അദേഹം വ്യക്തമാക്കി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News