24.2 C
Kottayam
Sunday, June 7, 2026

ശനിയാഴ്ചമുതല്‍ 72 മണിക്കൂര്‍ തീവണ്ടി ഗതാഗത തടസ്സം; 50-ലധികം വണ്ടികള്‍ റദ്ദാക്കി

Must read

മുംബൈ: താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച്, ആറ് ലൈനുകൾ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നതിനാൽ അഞ്ചിന് ശനിയാഴ്ച അർധരാത്രിമുതൽ 72 മണിക്കൂറോളം ഇതുവഴിയുള്ള തീവണ്ടിഗതാഗതം ഭാഗികമായി തടസ്സപ്പെടും. ശനിയാഴ്ചമുതൽ തിങ്കളാഴ്ചവരെയുള്ള 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്.

എൽ.ടി.ടി.-കൊച്ചുവേളി എക്സ്പ്രസ്, എൽ.ടി.ടി.-എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിവയും റദ്ദാക്കിയവയിൽപ്പെടും. നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. പുറപ്പെടുന്നതും ഇവിടെനിന്നാവും. സി.എസ്.ടി., ദാദർ, എൽ.ടി.ടി. എന്നിവിടങ്ങളിൽനിന്നു പുണെ, കർമാലി, മഡ്ഗാവ്, ഹുബ്ലി, നാഗ്പുർ, നാന്ദഡ് എന്നിവിടങ്ങളിലേക്ക് ഓടുന്ന ദീർഘദൂരവണ്ടികളും റദ്ദാക്കിയവയിൽപ്പെടും. ദിവ-രത്നഗിരി, ദിവ-സാവന്ത്വാഡി പാസഞ്ചർ വണ്ടികളും റദ്ദാക്കിയിട്ടുണ്ട്.

കൊങ്കൺ പാതയിലൂടെ ഓടുന്ന പല വണ്ടികളും പനവേലിൽ യാത്ര അവസാനിപ്പിക്കും. ഈ വണ്ടികൾ ഇവിടെനിന്നു തന്നെയാവും പുറപ്പെടുക.ഹൈദരാബാദ്-സി.എസ്.ടി. എക്സ്പ്രസ്(17032) ഫെബ്രുവരി നാല്, അഞ്ച് തീയതികളിൽ പുണെയിൽ യാത്ര അവസാനിപ്പിക്കും.

ഈ വണ്ടി തൊട്ടടുത്തദിവസം യാത്ര പുറപ്പെടുന്നതും പുണെയിൽനിന്നാവും. ഗതാഗതതടസ്സം നേരിടുന്ന സമയത്ത് സി.എസ്.ടി., ദാദർ, എൽ.ടി.ടി. സ്റ്റേഷനുകളിൽനിന്നും കല്യാൺ ഭാഗത്തേക്ക് ഓടുന്ന ദീർഘദൂര വണ്ടികൾ ലോക്കൽ ട്രെയിനിന്റെ പാളത്തിലൂടെയായിരിക്കും സഞ്ചരിക്കുക. അതിനാൽ താനെയിൽ ഈ വണ്ടികൾക്ക് തത്കാലം സ്റ്റോപ്പ് ഉണ്ടായിരിക്കില്ല.

- Advertisement -

ഇവിടെനിന്നും കയറേണ്ട യാത്രക്കാർ ദാദറിലോ കല്യാണിലോ എത്തി വണ്ടിയിൽ കയറേണ്ടതാണെന്നും റെയിൽവേ അറിയിച്ചു. കൊങ്കൺ പാതയിലൂടെ പോകേണ്ടവർ പനവേലിൽ എത്തേണ്ടതാണ്. ദിവ-വസായ് റോഡ്-പനവേൽ മെമു സർവീസും റദ്ദാക്കിയ വണ്ടികളുടെ പട്ടികയിൽ ഉൾപ്പെടും.

- Advertisement -

റദ്ദാക്കിയ തീവണ്ടികളിൽ ചിലത്

എൽ.ടി.ടി.-കൊച്ചുവേളി(22113)-ഫെബ്രുവരി അഞ്ച്.

കൊച്ചുവേളി-എൽ.ടി.ടി.(22114)- ഫെബ്രുവരി ഏഴ്

- Advertisement -

എറണാകുളം-എൽ.ടി.ടി. തുരന്തോ(12224)- ഫെബ്രുവരി ആറ്

എൽ.ടി.ടി.-എറണാകുളം തുരന്തോ(12223)-ഫെബ്രുവരി അഞ്ച്, എട്ട്

സി.എസ്.ടി.-മംഗളൂരു(12133)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്.

മംഗളൂരു-സി.എസ്.ടി.(12134)- ഫെബ്രുവരി നാല്, അഞ്ച്, ആറ്, ഏഴ്

പനവേലിൽ യാത്ര അവസാനിപ്പിക്കുന്നവ

കൊച്ചുവേളി-എൽ.ടി.ടി. ഗരീബ്രഥ് (12202)- ഫെബ്രുവരി ആറ്.

തിരുവനന്തപുരം-എൽ.ടി.ടി. നേത്രാവതി(16346)-ഫെബ്രുവരി മൂന്ന്, നാല്, അഞ്ച്, ആറ്

മംഗളൂരു-എൽ.ടി.ടി.(12620)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

പനവേലിൽനിന്ന് പുറപ്പെടുന്നവ

എൽ.ടി.ടി.-കൊച്ചുവേളി ഗരീബ്രഥ്(12201)- ഫെബ്രുവരി ഏഴ്

എൽ.ടി.ടി.-തിരുവനന്തപുരം നേത്രാവതി(16345)-ഫെബ്രുവരി അഞ്ച്, ആറ്, ഏഴ്, എട്ട്

എൽ.ടി.ടി.-മംഗളൂരു(12619)- ഫെബ്രുവരി നാല്, അഞ്ച്, ആറ്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week