KeralaNewsPolitics

ട്വന്റി ട്വന്റി പഞ്ചായത്ത് ഭരണസമിതികള്‍ക്കെതിരെ ആസൂത്രണ സമിതി;പദ്ധതി നടത്തിപ്പില്‍ വന്‍ വീഴ്ച,സെക്രട്ടറിയെ സസ്‌പെന്‍ഡ് ചെയ്ത് മഴുവന്നൂര്‍ പഞ്ചായത്ത്

കൊച്ചി: എറണാകുളത്ത് ട്വന്റി ട്വന്റി (twenty twenty)ഭരിക്കുന്ന നാല് പഞ്ചായത്തുകളിലെ ഭരണനിര്‍വഹണത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ല ആസൂത്രണ സമിതി(district planning committee). കേന്ദ്ര പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായുള്ള നടപടിക്രമത്തില്‍ വീഴ്ച വരുത്തിയെന്ന പരാതിയിലാണ് അന്വേഷണം.ഇതിനിടെ ട്വന്റി ട്വന്റി പഞ്ചായത്തുകളിലൊന്നായ മഴുവന്നൂരില്‍ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഭരണസമിതി പ്രമേയം പാസാക്കി.

കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ വലിയ വിജയത്തോടെയാണ് കുന്നത്തുനാട്,ഐക്കരനാട്,മഴുവന്നൂര്‍,കിഴക്കന്പലം പഞ്ചായത്തുകളില്‍ ട്വന്റി ട്വന്റി ഭരണം ഉറപ്പിച്ചത്. പ്രദേശത്ത് വേരോട്ടമുള്ള കോണ്‍ഗ്രസ്സ്,സിപിഎം കക്ഷികളായി കഴിഞ്ഞ രണ്ട് വര്‍ഷമായി പല വിഷയങ്ങളില്‍ ട്വന്റി ട്വന്റി തര്‍ക്കം തുടരുകയാണ്.ഇതിനിടെയിലാണ് ഈ പഞ്ചായത്തുകളിലെ പദ്ധതി നടത്തിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായ ജില്ല ആസൂത്രണ സമിതിയുടെ തീരുമാനം.

മഴുവന്നൂര്‍ പഞ്ചായത്തില്‍ കേന്ദ്ര ഫണ്ട് ലഭ്യമാക്കുന്നതിന് മുന്‍പായി പൂര്‍ത്തിയാക്കേണ്ട നടപടികള്‍ പാലിച്ചില്ലെന്നാണ് ആക്ഷേപം. ഗ്രാമസഭ ചേര്‍ന്ന് വര്‍ക്കിംഗ് ഗ്രൂപ്പുകളില്‍ ആശയരൂപീകരണവും വികസന സെമിനാറും നടത്തണമെന്നാണ് ചട്ടം.താക്കീതിനെ തുടര്‍ന്ന് ഒരൊറ്റ ദിവസത്തില്‍ ഈ നടപടികളെല്ലാം പൂര്‍ത്തിയാക്കിയെന്ന പഞ്ചായത്ത് വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിലാണ് അന്വേഷണം. മഴുവന്നൂര്‍ മാത്രമല്ല മറ്റ് നാല് പഞ്ചായത്തുകള്‍ക്കെതിരെയും പരാതികള്‍ വ്യാപകമായതോടെയാണ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പഞ്ചായത്തിനെ ചുമതലപ്പെടുത്തി ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ ആസൂത്രണ സമിതി ആവശ്യപ്പെട്ടത്.

ഇതിനിടെ പഞ്ചായത്ത് അസിസ്റ്റന്‍ഡ് സെക്രട്ടറിയെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി മഴുവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇടത് വലത് രാഷ്ട്രീയ കക്ഷികളുടെ ദല്ലാളായി പഞ്ചായത്ത് സെക്രട്ടറി ട്വന്റി ട്വന്റി ഭരണസമിതിയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച് ഭരണസമിതി പ്രമേയവും പാസാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker