കോഴിക്കോട്: ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എതിരെ കോഴിക്കോട്ട് പോസ്റ്ററുകള്‍. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
‘എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം’ എന്നാണ് പോസ്റ്ററിലെ തലവാചകം. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍. എലത്തൂരിലും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
അതേസമയം പി.സി. വിഷ്ണുനാഥിനെതിരെ കൊല്ലത്ത് വ്യാപകമായി പോസ്റ്റര്‍ പ്രചാരണം. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നും കൊല്ലത്തിന് ബിന്ദു കൃഷ്ണ തന്നെ മതിയെന്നുമാണ് പോസ്റ്ററിലെ ആവശ്യം.
ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അടിവേര് മാന്തിയയാളാണ് വിഷ്ണുനാഥെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ഓഫീസിന്റെയും പരിസര പ്രദേശങ്ങളിലുമാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
പി. സി വിഷ്ണുനാഥിനെതിരായ പോസ്റ്റര്‍ പ്രതിഷേധത്തില്‍ പ്രതികരിച്ച് കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ രംഗത്ത് എത്തി. വിഷ്ണുനാഥിനെതിരായ പ്രതിഷേധം ഗൂഢാലോചനയുടെ ഭാഗമാണെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. മുന്നണിയുടെ ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് പോസ്റ്ററിന് പിന്നില്‍. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെന്നും ബിന്ദു കൃഷണ അറിയിച്ചു.
കൊല്ലത്താണ് പി.സി വിഷ്ണുനാഥിനെതിരെ പോസ്റ്ററുകള്‍ പതിപ്പിച്ചത്. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നാണ് ആവശ്യം. ചെങ്ങന്നൂരില്‍ പാര്‍ട്ടിയെ തകര്‍ത്തയാളാണെന്നും ആരോപണമുണ്ട്. ബിന്ദു കൃഷ്ണയാണ് കൊല്ലത്തെ അനുയോജ്യയായ സ്ഥാനാര്‍ത്ഥി എന്നും പോസ്റ്ററില്‍ പറഞ്ഞിരുന്നു.