KeralaNews

ശ​ശി ത​രൂ​രി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പോ​സ്റ്റ​റു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ശ​ശി ത​രൂ​ർ എം​പി​യ്ക്കെ​തി​രെ ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ഓ​ഫീ​സി​ന് മു​ന്നി​ൽ പോ​സ്റ്റ​ർ. ഡി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് ശ​ശി ത​രൂ​രി​ന്‍റെ നോ​മി​നി​യു​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​സ്റ്റ​ർ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ത​രൂ​രി​ന്‍റെ അ​നു​യാ​യി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് വി​മ​ർ​ശ​നം.

ശ​ശി ത​രൂ​രി​ന്‍റെ സ​ഹാ​യി​യെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കി പാ​ർ​ട്ടി പി​ടി​ക്കാ​നു​ള്ള ത​രൂ​രി​ന്‍റെ നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ക​യെ​ന്നാ​ണ് ഒ​രു പോ​സ്റ്റ​ർ. ത​രൂ​രേ നി​ങ്ങ​ൾ പി.​സി.​ചാ​ക്കോ​യു​ടെ പി​ൻ​ഗാ​മി​യാ​ണോ​യെ​ന്നും വ​ട്ടി​യൂ​ർ​ക്കാ​വി​ൽ ഇ​ഷ്‌​ട​ക്കാ​രി​ക്ക് സീ​റ്റ് വാ​ങ്ങി​ക്കൊ​ടു​ത്ത് പാ​ർ​ട്ടി​യെ മൂ​ന്നാം സ്ഥാ​ന​ത്താ​ക്കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം ത​രൂ​ർ ഏ​റ്റെ​ടു​ത്തോ​യെ​ന്നു​ള്ള ചോ​ദ്യ​മു​ന്ന​യി​ച്ചാ​ണ് മ​റ്റൊ​രു പോ​സ്റ്റ​ർ.

രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഇ​ട​പെ​ടാ​തെ, മ​ണ്ഡ​ല​ത്തി​ൽ പോ​ലും വ​രാ​തെ, താ​ങ്ക​ളെ എം​പി​യാ​യി ചു​മ​ക്കു​ന്ന പാ​ർ​ട്ടി​യോ​ടാ​ണോ ഈ ​ച​തി ചെ​യ്യു​ന്ന​തെ​ന്നു​ള്ള രീ​തി​യി​ലും പോ​സ്റ്റ​ർ പ​തി​ച്ചി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​ര​ത്തെ പാ​ന​ലി​ൽ ശ​ശി ത​രൂ​രി​ന്‍റെ നോ​മി​നി ജി.​എ​സ്.​ബാ​ബു, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, ആ​ർ.​വി. രാ​ജേ​ഷ്, പാ​ലോ​ട് ര​വി എ​ന്നീ​പേ​രു​ക​ളാ​ണു​ള്ള​ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button