News
കാഞ്ചന 3 താരം അലക്സാന്റ്ര തൂങ്ങിമരിച്ച നിലയില്‍
പനാജി: റഷ്യന്‍ നടി അലക്സാന്റ്ര ജാവി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 23 വയസായിരുന്നു. രാഘവ ലോറന്‍സിന്റെ കാഞ്ചന 3 എന്ന ചിത്രത്തില്‍ അലക്സാന്റ്ര പ്രധാന വേഷത്തിലെത്തിയിട്ടുണ്ട്. ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. നടിയുടെ മരണത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ്. ഈയടുത്ത് നടിയുടെ പ്രണയബന്ധം തകര്‍ന്നുവെന്നും തുടര്‍ന്ന് കടുത്ത വിഷാദത്തിലായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു. ഇതുസംബന്ധിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
റഷ്യന്‍ സ്വദേശിയായ അലക്സാന്റ്ര കുറച്ച് കാലമായി ഗോവയിലാണ് താമസം. സിനിമയില്‍ അവസരം തേടിയിരുന്നു. 2019 ല്‍ ചെന്നൈയിലെ ഒരു ഫോട്ടോഗ്രാഫര്‍ക്കെതിരേ ലൈംഗികപീഡനപരാതിയും നല്‍കിയിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News