24.9 C
Kottayam
Friday, June 5, 2026

മോഹൻ ബാബുവും മകനും തമ്മിലുള്ള തർക്കം ചിത്രീകരിച്ചു; മാധ്യമപ്രവർത്തകനെ ആക്രമിച്ച് നടൻ

Must read

ഹൈദരാബാദ്: മാധ്യമപ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ തെലുഗു നടന്‍ മോഹന്‍ ബാബുവിനെതിരേ പോലീസ് കേസെടുത്തു. ജാല്‍പള്ളിയിലെ വസതിയില്‍ വെച്ച് ചൊവ്വാഴ്ചയാണ് നടന്‍ മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുന്നത്. മോഹന്‍ ബാബുവും മകനും നടനുമായ മഞ്ജു മനോജും തമ്മില്‍ രൂക്ഷമായ തര്‍ക്കമുടലെടുത്തിരുന്നു. ഇത് റിപ്പോര്‍ട്ട് ചെയ്യാനായി എത്തിയപ്പോഴാണ് സംഭവം.

നേരത്തേ മോഹന്‍ ബാബുവും മകനും തമ്മിലുള്ള തര്‍ക്കം മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ തുടര്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍. അതിനിടെയാണ് മോഹന്‍ ബാബു മാധ്യമപ്രവര്‍ത്തകനോട് ആക്രോശിക്കുന്നത്. മോഹന്‍ ബാബു അസഭ്യം പറഞ്ഞെന്നും ക്യാമറ തകര്‍ക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.

- Advertisement -

മനോജും ഭാര്യ മൗനികയും ചൊവ്വാഴ്ച മോഹന്‍ ബാബുവിന്റെ വസതിയിലെത്തിയതുമുതലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമാകുന്നത്. വീട്ടിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. ഇത് രൂക്ഷമായ വാക്‌പോരിലേക്ക് വഴിവെച്ചു. തന്റെ മക്കള്‍ വീടിനകത്തുണ്ടെന്ന് മനോജ് പറഞ്ഞെങ്കിലും സെക്യൂരിറ്റി ഗേറ്റ് തുറക്കാന്‍ തയ്യാറായില്ല. പിന്നാലെ മനോജിന്റെ സ്റ്റാഫംഗങ്ങളിലൊരാള്‍ ഗേറ്റ് തള്ളിത്തുറന്ന് അകത്ത് കടന്നു.

- Advertisement -

പ്രശ്‌നങ്ങള്‍ രൂക്ഷമായതോടെ വസതിയുടെ മുന്‍വശത്തെത്തിയ മോഹന്‍ ബാബു സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ചു. അസഭ്യം പറയുകയും ക്യാമറ തകര്‍ത്തെന്നും റിപ്പോര്‍ട്ടുകളുണ്ട്. തലയ്ക്ക് പരിക്കേറ്റ മാധ്യമപ്രവര്‍ത്തകന്‍ ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

‘മഞ്ഞുമ്മൽ ബോയ്സിനായി സൗബിൻ പണം മുടക്കിയിട്ടില്ല, മനഃപൂർവം വഞ്ചിച്ചു’ വഞ്ചനാക്കേസിൽ കുറ്റപത്രം സമർപ്പിച്ച് എസ്ഐടി

കൊച്ചി: മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പ് കേസിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണസംഘം. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ക്രൈം ബ്രാഞ്ച് ആയിരം പേജുള്ള കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. നടൻ സൗബിൻ ഷാഹിർ, അച്ഛൻ ബാബു...

ജില്ലാ ആശുപത്രിയിലെ ഔഷധസസ്യ തോട്ടത്തിനടുത്ത് കഞ്ചാവ് ചെടി; പിടിച്ചെടുത്ത് നശിപ്പിച്ച് എക്സൈസ് സംഘം

കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ കഞ്ചാവ് ചെടി വളർന്നത് രണ്ടുമാസത്തോളം. ആശുപത്രിയിൽ കണ്ണ് പരിശോധനാ കേന്ദ്രത്തിന് സമീപത്തെ ഔഷധ സസ്യ തോട്ടത്തിലാണ് രണ്ടുമാസം പ്രായമുള്ള ആറു സെന്റീമീറ്ററിലധികം ഉയരമുള്ള കഞ്ചാവ് ചെടി...

ടിവികെ പിന്തുണയിൽ കോൺഗ്രസിനോട് ഇടഞ്ഞ് സ്റ്റാലിൻ; ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ ഡി. എം. കെ പങ്കെടുക്കില്ല

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസും ഡിഎംകെയും തമ്മിലുണ്ടായിരുന്ന ദീർഘകാല ബന്ധത്തിൽ വിള്ളൽ വീണതായി റിപ്പോർട്ട്. ജൂൺ എട്ടിന് ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ഇന്ത്യ (INDIA) സഖ്യത്തിന്റെ യോഗത്തിൽനിന്ന് വിട്ടുനിൽക്കാൻ എം.കെ. സ്റ്റാലിന്റെ...

Popular this week