29.4 C
Kottayam
Saturday, June 6, 2026

കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് വിറ്റു; ആരോപണവുമായി പോസ്റ്റര്‍

Must read

കൊച്ചി: കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സിപിഐഎം വിറ്റെന്ന ആരോപണവുമായി പോസ്റ്റര്‍. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ, സെക്രട്ടേറിയേറ്റോ? പ്രതിഷേധിക്കുക സഖാക്കളെ എന്നാണ് പോസ്റ്ററുകളിലുള്ളത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധേയമായ മത്സരം പ്രതീക്ഷിക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. ട്വന്റിട്വന്റി അടക്കമുള്ള സംഘടനാ പ്രതിനിധികള്‍ മത്സരിക്കുന്നതിനാല്‍ ഏറെ ചര്‍ച്ചയായ മണ്ഡലമാണ് കുന്നത്തുനാട്. അവിടെയാണ് സിപിഐഎം സാധ്യതാപട്ടികയില്‍ വന്ന പേരുകളെ ചൊല്ലി പ്രതിഷേധം ഉണ്ടായിരിക്കുന്നത്.

അതേസമയം, കോണ്‍ഗ്രസ് നേതാക്കളാണ് ഇത്തരത്തിലൊരു പോസ്റ്ററിന് പിന്നിലെന്നാണ് സിപിഐഎം നേതാക്കളുടെ പ്രതികരണം. അതിനിടെ ആലുവ, കളമശേരി, കുന്നത്തുനാട് അടക്കം എറണാകുളത്തെ ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പരാതിയുമായി ജില്ലയിലെ മുതിര്‍ന്ന സിപിഐഎം നേതാക്കള്‍ രംഗത്ത് എത്തി. എം.എം. ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ സംസ്ഥാന നേതൃത്വത്തിനെ പരാതി അറിയിച്ചു. കളമശേരിയില്‍ കെ. ചന്ദ്രന്‍പിള്ളയുടെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Gold Price Today; സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്, ഇന്നത്തെ വിലയറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് 275 രൂപയാണ് ഇന്നേക്ക് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 2200 രൂപയോളം ഒറ്റയടിക്ക് കുറഞ്ഞിട്ടുണ്ട്. ഇതോടെ, ഇന്ന് കേരളത്തിലെ...

സംഗീതസംവിധായകനും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി

കൊച്ചി: സംഗീതസംവിധായകനും ഗാനരചയിതാവും നടനുമായ ആനന്ദ് മധുസൂദനൻ വിവാഹിതനായി. ശ്രീജ വിജയനാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. വിവാഹിതനായ വിവരം സോഷ്യൽ മീഡിയയിലൂടെ ആനന്ദ് തന്നെയാണ് ആരാധകരെ അറിയിച്ചത്....

വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം

മണലൂർ: ശക്തമായ കാറ്റിൽ വീടിന് മുകളിൽ മരം വീണ് യുവാവിന് ദാരുണാന്ത്യം. മണലൂർ രണ്ടാം വാർഡിലെ ഗോതമ്പ് റോഡിൽ താമസിക്കുന്ന മരംമുറി തൊഴിലാളി തൃപ്രണത്ത് സുബ്രന്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. വീടുപണിയുടെ...

അഭിജിത് ദീപ്കെ ഡൽഹിയിൽ; സിജെപി പ്രതിഷേധത്തിന് പോലീസിന്റെ അനുമതി;പുസ്തകവും ഇന്ത്യൻ ത്രിവർണ്ണ പതാകയുമായി വരാൻ നിർദേശം

ന്യൂഡൽഹി: രാജ്യത്തെ പിടിച്ചുലച്ച പരീക്ഷാവിവാദങ്ങളിലും സുതാര്യതയില്ലായ്മയിലും പ്രതിഷേധിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ തലസ്ഥാനത്ത് പുതിയ സമരമുഖം തുറക്കുകയാണ് കോക്രോച്ച് ജനതാ പാർട്ടി (CJP). പാർട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ വലിയ പരസ്യപ്രതിഷേധത്തിനാണ് ജന്തർ മന്ദർ...

വിശ്വനാഥൻ ആനന്ദിനും ലോക ചാംപ്യൻ ഡി. ഗുകേഷിനും ഇല്ലാത്ത നേട്ടം; നോർവെ ചെസിൽ ആർ. പ്രഗ്നാനന്ദയ്ക്ക് ചരിത്ര വിജയം,വിൻസെന്റ് കെയ്മറെ തോൽപിച്ച് ഒന്നാം സ്ഥാനത്ത്

ഓസ്‍ലോ:നോർവെ ചെസ് ചാംപ്യൻഷിപ്പില്‍ ചരിത്ര വിജയവുമായി ഇന്ത്യൻ താരം ആർ‍. പ്രഗ്നാനന്ദ. നോർവെ ചെസ് കിരീടം വിജയിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് തമിഴ്നാട്ടുകാരനായ പ്രഗ്നാനന്ദ. ജർമനിയുടെ വിന്‍സന്റ് കെയ്മറെ തോൽപിച്ചാണ് 20 വയസ്സുകാരൻ...

Popular this week