ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുത പോസ്റ്റ് വീണു; ഡ്രൈവര്‍ക്ക് പരുക്ക്

വടക്കേകാട്: ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളില്‍ വൈദ്യുത പോസ്റ്റ് ഒടിഞ്ഞുവീണു ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഏഴോടെ നമ്പീശന്‍പടി തൊഴിയൂര്‍ ഹൈസ്‌കൂള്‍ റോഡില്‍ വെച്ചായിരുന്നു സംഭവം. ഡ്രൈവര്‍ അഞ്ഞൂര്‍ കണ്ണനായ്ക്കല്‍ ജോയി നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപെടുകയായിരുന്നു.

അഞ്ഞൂരില്‍ വാടക വീട്ടില്‍ താമസിക്കുന്ന ജോയി സ്വന്തം വീട്ടിലേക്കു പോകുന്നതിനിടയിലായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണു ജോയിയെ രക്ഷപ്പെടുത്തിയത്. വൈദ്യുത കമ്ബിയില്‍ നിന്നു തീപ്പൊരി ചിതറിയത് നാട്ടുകാരെ ഉള്‍പ്പടെ പേടിപ്പെടുത്തി. കാലപ്പഴക്കമാണു വൈദ്യുത തൂണ്‍ മറിഞ്ഞു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News