ആലപ്പുഴ: ആലപ്പുഴ ജില്ല ഇന്ന് കനത്ത പൊലീസ് ജാഗ്രതയില്‍. വിശ്വ ഹിന്ദു പരിഷത്തിന്റെ യുവജന വിഭാഗമായ ബജറംഗ ദള്ളിന്റെ ഇരുചക്ര വാഹന റാലിയും പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന ജനമാഹാ സമ്മേളനവും ഇന്ന് ആലപ്പുഴയില്‍ നടക്കും.
രാവിലെ പത്ത് മണിക്കാണ് ബജ്‌റംഗ് ദള്ളിന്റെ ഇരുചക്ര വാഹന റാലി. വൈകീട്ട് നാലരയ്ക്കാണ് കല്ലുപാലത്ത് നിന്ന് ജനമഹാ സമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ട് റാലി. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലയില്‍ വലിയ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ ആലപ്പുഴ നഗര ത്തില്‍ നടക്കുന്ന വാളണ്ടിയര്‍ മാര്‍ച്ച്, തുടര്‍ന്ന് ആലപ്പുഴ ബീച്ചില്‍ വച്ച് നടക്കുന്ന പൊതുസമ്മേളനം എന്നിവയുമായി ബന്ധപ്പെട്ട് അന്നേ ദിവസം നഗരത്തില്‍ ചുവടെ പറയുന്ന ഗതാഗത പാര്‍ക്കിംഗ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളതാണെന്ന് ആലപ്പുഴ ജില്ല പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രധാന നിയന്ത്രണങ്ങള്‍ ചുവടെ
1.സമ്മേളനത്തോടനുബന്ധിച്ച് ആലപ്പുഴ നഗരത്തില്‍ 21.05.2022 തീയതി വാഹന ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. അന്നേ ദിവസം രാവിലെ മുതല്‍ ആലപ്പുഴ നഗരത്തിലെ ഒരു റോഡിലും പാര്‍ക്കിംഗ് അനുവദിക്കുന്നതല്ല.
2.ദേശീയപാതയില്‍ കൊല്ലം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കും, എറണാകുളം ഭാഗത്ത് നിന്ന് കൊല്ലം ഭാഗത്തേക്കും പോകേണ്ട കെ.എസ്.ആര്‍.ടി.സി/ സ്വകാര്യ സര്‍വ്വീസ് ബസ് ഒഴികെയുള്ള വാഹനങ്ങള്‍ ബൈപ്പാസിലൂടെ മാത്രമേ യാത്ര ചെയ്യാന്‍ അനുവദിക്കൂ.
3.കൊല്ലം ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി / സ്വകാര്യ സര്‍വ്വീസ് ബസ് ചങ്ങനാശ്ശേരി ജംഗ്ഷനില്‍ നിന്നും കിഴക്കോട്ട് തിരിഞ്ഞ് കൈതവന, പഴവീട് വഴി ബസ്സ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
4.ചേര്‍ത്തല ഭാഗത്തുനിന്നും വരുന്ന കെ എസ് ആര്‍ ടി സി/ സ്വകാര്യ സര്‍വ്വീസ് ബസുകളുടെ റൂട്ടുകളില്‍ മാറ്റമില്ല.
5 കെ എസ് ആര്‍ ടി സി / സ്വകാര്യ സര്‍വ്വീസ് ബസുകള്‍ ആവിശ്യമെന്നുകണ്ടാല്‍ നഗരത്തില്‍ പ്രവേശിക്കാതെ വഴിതരിച്ചുവിടുന്നതാണ്.
6 . സമ്മേളനത്തിനെത്തുന്ന വാഹനങ്ങള്‍ പോലീസ് പരേഡ് ഗ്രൗണ്ട്, ബീച്ച് എന്നിവിടങ്ങ ളില്‍ പാര്‍ക്ക് ചെയ്യേണ്ടതാണ്.
7 . ആലപ്പുഴ ബീച്ചിലേക്കുള്ള പ്രവേശനം പോലീസ് കര്‍ശനമായി നിയന്ത്രക്കും.