FeaturedKeralaNews

ഇവർ എന്തിനാണ് എത്രയും ജാഡ കാണിക്കുന്നത്, പൃഥിക്കും ഇന്ദ്രനും ഇത്രയും ഇല്ല; പൂർണ്ണിമ ഇന്ദ്രജിത്തിനെതിരെ വിമർശനം

മലയാളി പ്രേക്ഷകർക്ക് ഏറെ പരിചിതയാണ് നടി പൂർണ്ണിമ ഇന്ദ്രജിത്ത്. ടെലിവിഷൻ അവതാരകയായി എത്തി പിന്നീട് നായികയായി മാറിയ താരം നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും പിന്മാറിയെങ്കിലും നീണ്ട പതിനേഴ് വർഷത്തിന് ശേഷം വീണ്ടും സിനിമയിലേയ്ക്ക് എത്തി. പൂർണ്ണിമയുടെ ഒരു വൈറൽ വീഡിയോയ്ക്ക് നേരെ വിമർശനം ഉയരുകയാണ്‌ ഇപ്പോൾ.

ഇപ്പോൾ ക്ലബ്ബ് എഫ്എം അവതാരക ധന്യ വർമ്മയുമായുള്ള അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ ചർച്ച. പൂർണ്ണിമ, ഇന്ദ്രനെ കുറിച്ച് പറയുന്നതും, ബിസിനസിനെ കുറിച്ച് പറയുന്നതുമായ വീഡിയോയിൽ ഉടനീളം പൂർണ്ണിമ ഇംഗ്ളീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമർശനം.

ഇവർ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുൻപിൽ ഇംഗ്ളീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലർ ചോദിക്കുന്നത്.

ഇവർ എന്തിനാണ് എത്രയും ജാഡ കാണിക്കുന്നത് പൃഥിക്കും ഇന്ദ്രനും ഇത്രയും ഇല്ല. നല്ല വീഡിയോ ആണ് ഇംഗ്ളീഷ് കാരണം കാണാൻ ഉള്ള മൂഡ് പോയി. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതിൽ ഇംഗ്ളീഷ് അവർ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാൻ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമർശനങ്ങൾ വീഡിയോയ്ക്ക് നേരെ വരുന്നുണ്ട്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker