ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ഗായിക അമൃതാ
സംഗീത റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ ഗായികയാണ് അമൃതാ സുരേഷ്. ബിഗ് ബോസ് മലയാളം രണ്ടാം സീസണിലൂടെ ജനപ്രീതി നേടിയ അമൃതയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. ജീവിതത്തിലെ പുതിയ തുടക്കത്തെ കുറിച്ച് ആരാധകരെ അറിയിച്ചുകൊണ്ടാണ് ഗായിക എത്തിയിരിക്കുന്നത്.
അമൃതംഗമയ പ്രൊഡക്ഷന്‍സ് എന്ന പുതിയ ബാനര്‍ ആരംഭിച്ചിരിക്കുകയാണ് നടി. ഇതിന്‌റെ ഒരു വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു അമൃത എത്തിയത്.
”നിങ്ങളുടെ സ്‌നേഹത്തിനും പിന്തുണയ്ക്കും എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള നന്ദി. amrutamgamayofficial അതിന്റെ പുതിയ ചുവടുവെപ്പ് നടത്തുന്നു. അതോടൊപ്പം, എന്റെ പ്രൊഫഷണല്‍ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദി..” എന്നാണ് അമൃതാ സുരേഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.