പൂജാ ബമ്പർ അടിച്ച കോട്ടയംകാരനാര് ? പൂജാ ബമ്പറിന്റെ അഞ്ചു കോടി കാത്തിരിയ്ക്കുന്നു

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നറുക്കെടുത്ത സംസ്ഥാന സര്‍ക്കാറിന്റെ പൂജ ബംബര്‍ ലോട്ടറി, ഒന്നാം സമ്മാനമായ 5 കോടി രൂപ കോട്ടയത്തു വിറ്റ ആര്‍ഐ 332952 നമ്പര്‍ ടിക്കറ്റിന്. സമ്മാനം ആര്‍ക്കെന്ന് അറിവായിട്ടില്ല.

 

ശിവശക്തി ഹോള്‍സെയില്‍ ലോട്ടറി ഏജന്‍സി എസ് അംസുപാണ്ഡ്യന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള കതിരേശന്‍ ഏജന്‍സിയില്‍ നിന്നു വിറ്റ 332952-ാം നമ്പര്‍ ലോട്ടറിക്കാണ് ഒന്നാംസ്ഥാനം. കോട്ടയം മെഡിക്കല്‍ കോളേജ് പരിസരത്തുള്ള മെഡിക്കല്‍ ഷോപ്പിന്റെ അടുത്തുവച്ച് ഒരാള്‍ക്ക് കുറെയധികം ലോട്ടറികള്‍ നല്‍കിയിരുന്നു. ഇതില്‍ ഒന്നാണ് സമ്മാനം നേടിയതെന്ന് കരുതുന്നതായി അംസുപാണ്ഡ്യന്‍ പറയുന്നു. അംസുപാണ്ഡ്യന്‍ വിറ്റ 2 ലോട്ടറികള്‍ക്ക് മുന്‍പ് 5 ലക്ഷം വീതം സമ്മാനം ലഭിച്ചിട്ടുണ്ട്.
പൂജ ബമ്പര്‍ ലോട്ടറി വില്‍പനയില്‍ നിന്ന് ഒറ്റയടിക്ക് 25 കോടി രൂപ ലാഭമാണ് സര്‍ക്കാര്‍ നേടിയത്. ആകെ 35 ലക്ഷം ലോട്ടറി ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 34.22 ലക്ഷം ടിക്കറ്റുകളും വിറ്റഴിക്കാനായി. 12 കോടി ഒന്നാം സമ്മാനമായി നല്‍കുന്ന ക്രിസ്മസ് ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റുകള്‍ മന്ത്രി തോമസ് ഐസക് വിപണിയിലിറക്കി. 300 രൂപയാണു ടിക്കറ്റു വില.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News