27.1 C
Kottayam
Monday, May 6, 2024

താമരശേരി ചുരത്തിൽ കാറിൽ യുവാക്കളുടെ സാഹസിക യാത്ര

Must read

കോഴിക്കോട്: ഗതാഗത നിയമങ്ങളെ വെല്ലുവിളിച്ച് വായനാട് – കോഴിക്കോട് റൂട്ടിലെ താമരേരി ചുരത്തിലൂടെ യുവാക്കളുടെ സാഹസിക കാർ യാത്ര

കാറിന്റെ ഡിക്കി തുറന്നു വെച്ചും ഡിക്കിയിലൂടെ  കാല്‍ പുറത്തിട്ടുമുള്ള യാത്രയുടെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

വാഹനത്തിന് മുന്നിലും പിന്നിലുമായി നിരവധി വാഹനങ്ങള്‍ സഞ്ചരിയ്ക്കുന്നത് ദൃശ്യങ്ങൾ വ്യക്തമാകുന്നു.

ഈ അപകട യാത്രയ്ക്കിടയിൽ ടിപ്പര്‍ ലോറിയെയും ബസിനെയും മറികടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.വാഹനങ്ങള്‍ക്കിടയിലൂടെ ചെറുദൂരത്തിന്റെ മാത്രം വ്യത്യാസത്തിലാണ് ഈ വാഹനങ്ങള്‍ പലപ്പോഴും മറി കടന്നു പോകുന്നത്. രജിസ്ട്രേഷൻ നമ്പർ അനുസരിച്ച്പേരാമ്പ്ര സ്വദേശിയുടേതാണ് വാഹനം . കാറിന്റെ പിന്നിൽ യാത്ര ചെയ്ത യാത്രക്കാരിലൊരാളാണ് ദൃശ്യം ചിത്രീകരിച്ച് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്.

 

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week