24.6 C
Kottayam
Saturday, June 6, 2026

യുവതിയുടെ ഫോണിൽ അശ്ലീല ദൃശ്യം, പ്രശ്നം പരിഹരിയ്ക്കാനെത്തിയ യുവാവിനെ മർദ്ദിച്ചു കൊന്ന 5 പേർ അറസ്റ്റിൽ

Must read

ആലപ്പുഴ:പൂച്ചാക്കലില്‍ നാടിനെ നടുക്കിയ വിപിന്‍ലാല്‍ കൊലപാതക കേസില്‍ ഒളിവില്‍ പോയ പേരെ പൊലീസ് അറസ്റ്റ് ചെയ്തു.ചേര്‍ത്തല തൈക്കാട്ടുശ്ശേരിയില്‍ അഞ്ചാം വാര്‍ഡ് രോഹിണിയില്‍ വിപിന്‍ലാലിനെ (37) മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലാണ് നാടിനെ കണ്ണീരിലാഴ്ത്തിയ കൊലപാതകം നടന്നത്. ഒരു സംഘം യുവാക്കളെത്തി പിക്കപ്പ് വാന്‍ വാഹനത്തിനുടമയായ വിപിന്‍ലാലിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

കൊല ചെയ്യപ്പെട്ടത് അന്നു തന്നെ കേസിലെ പ്രധാന പ്രതി തൈക്കാട്ടുശ്ശേരി മാക്കേക്കടവ് കണിയാം ചിറയില്‍ സുജിത്തിനെ (27) പൂച്ചാക്കല്‍ പൊലീസ് പിടികൂടി. എന്നാല്‍ കൂട്ടുപ്രതികള്‍ ഒളിവില്‍ പോയി. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കേസിലെ പ്രതികളായ തൈക്കാട്ടുശ്ശേരി ഒന്‍പതാം വാര്‍ഡ് ശ്രീശൈലത്തില്‍ അഭിജിത്ത് (27), പത്താം വാര്‍ഡ് സുഭാഷ് ഭവനത്തില്‍ സുധീഷ് (23), പത്താം വാര്‍ഡ് പണിക്കാം വേലി വീട്ടില്‍ ജിബിന്‍ (28), പത്താം വാര്‍ഡ് ചീരാത്തുകാട്ടില്‍ അനന്ദകൃഷ്ണന്‍ (25) എന്നിവരെ ഇടുക്കിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയിലുണ്ടായ സംഘര്‍ഷത്തിലാണ് .

വിപിന്‍ലാലിന്‍റെ ജോലിക്കാരനായ വിവേകിന്‍റെ സഹോദരിയുടെ ഫോണില്‍ ഒരു യുവാവ് അയച്ച അശ്ലീല സന്ദേശമായിരുന്നു സംഘര്‍ഷത്തിന് കാരണം. ഈ വിഷയം പരിഹരിക്കുന്നതിന് മുന്‍കൈ എടുത്ത ആളായിരുന്നു വിപിന്‍ലാല്‍. വിഷയം പരിഹരിച്ച്‌ ഒരാഴ്ചയ്ക്ക് ശേഷമാണ് സംഘര്‍ഷം. വിവേകിനൊപ്പം വിപിന്‍ ലാല്‍ സന്ദേശം അയച്ച യുവാവിന്റെ വീട്ടിലെത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതെ അശ്ലീല സന്ദേശം അയച്ച യുവാവിന്റെ സുഹൃത്ത് സുജിത്തും കൂട്ടാളികളുമെത്തിയാണ് സംഘര്‍മുണ്ടാക്കിയത്.

ശനിയാഴ്ച രാത്രി വിപിന്‍ലാല്‍ ജോലിക്കായി പോകുന്നതിനിടയില്‍ വീടിനടുത്തുള്ള റോഡില്‍ വച്ചായിരുന്നു സംഭവം. സംഘര്‍ഷത്തില്‍ തലയ്ക്ക് സാരമായ് പരിക്കേറ്റ വിപിന്‍ ലാല്‍ ആശുപത്രി യിലേയ്ക്കുള്ള യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. കസ്റ്റഡിയിലായ സംഘത്തിലെ കൂട്ടാളികളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു വരുകയാണെന്ന് പൊലീസ് പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

വാട്സ്ആപ്പിൽ രാജിക്കത്തയച്ച് മന്ത്രി, പ്രശ്‌നം പരിഹരിച്ചതായി മുഖ്യമന്ത്രി, കർണാടകയിൽ കൂടൂതൽപേർ പരാതിയുമായി രംഗത്ത്

ബംഗളൂരു: കർണാടകയിലെ പുതിയ മന്ത്രിസഭയിൽ വകുപ്പ് വിഭജനത്തെച്ചൊല്ലി ഉടലെടുത്ത അസ്വാരസ്യങ്ങളിൽ പ്രതികരിച്ച് മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. തനിക്ക് ലഭിച്ച വകുപ്പിൽ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവായ രാമലിംഗ റെഡ്ഡി വാട്‌സാപ്പ് വഴി രാജിക്കത്ത്...

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

Popular this week