ഹര്‍ത്താല്‍ ദിനത്തില്‍ കൈയ്യിലിരുന്ന ഭക്ഷണപ്പൊതി വയോധികന് പകുത്ത് നല്‍കി പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഹര്‍ത്താലാല്‍ ദിനത്തില്‍ പ്രായമായയാള്‍ക്ക് തന്റെ കൈയ്യില്‍ കരുതിയിരുന്ന ഭക്ഷണപ്പൊതി പങ്കുവെയ്ക്കുന്ന പോലീസുകാരന് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ കൈയ്യടി. തിരുവനന്തപുരം എആര്‍ ക്യാംപിലെ പോലീസ് ഉദ്യാഗസ്ഥന്‍ ശ്രീജിത്താണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഹര്‍ത്താല്‍ ദിനമായതിനാല്‍ ഉച്ചയ്ക്ക് കഴിക്കാനുള്ള ഭക്ഷണപ്പൊതിയുമായാണ് ശ്രീജിത്ത് ഡ്യൂട്ടിക്കെത്തിയത്. ഭക്ഷണം കഴിക്കാനിരുന്ന ശ്രീജിത്തിന് മുന്നിലേക്ക് പ്രായമായൊരാള്‍ എത്തി. എന്തെങ്കിലും കഴിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്ന് മറുപടി കേട്ടപാടെ തന്റെ ഭക്ഷണപ്പൊതിയില്‍ നിന്ന് പകുത്ത് നല്‍കുകയായിരിന്നു.

ഇരുവരും ഒരേ പൊതിയില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ശ്രീജിത്ത് അറിയാതെ സുഹൃത്തുകള്‍ പകര്‍ത്തി. മറ്റൊരു പോലീസ് ഉദ്യോഗസ്ഥനായ മനു നേതാജിപുരമാണ് വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ഇതോടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുക്കുകയായിരുന്നു. പോലീസുകാരന്റെ നല്ല പ്രവര്‍ത്തിക്ക് ബിഗ് സല്യൂട്ടുമായി നിരവധി പേരാണ് രംഗത്ത് വന്നത്.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News