NationalNewsRECENT POSTS
പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പോലീസുകാരന്റെ വീഡിയോ വൈറലാകുന്നു
നോയിഡ: പാല്‍ പായ്ക്കറ്റ് മോഷ്ടിക്കുന്ന പോലീസുകാരന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. ജനുവരി 19 ന് പുലര്‍ച്ചെയാണ് പ്രദേശത്തെ കടയുടെ പുറത്ത് വച്ചിരുന്ന പാല്‍ പായ്ക്കറ്റുകള്‍ പോലീസുകാരന്‍ മോഷ്ടിച്ചത്.
പോലീസ് ജീപ്പ് നിര്‍ത്തി പോലീസുകാരന്‍ പെട്ടികളില്‍ നിന്ന് പാല്‍ എടുക്കുന്നത് വീഡിയോയില്‍ കാണാം. പാല്‍ പായ്ക്കറ്റുകള്‍ എടുത്ത് ഇയാള്‍ പോലീസ് ജീപ്പിലിരിക്കുന്നയാള്‍ക്ക് കൈമാറുകയും ചെയ്യുന്നുണ്ട്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
#WATCH Policeman seen stealing packets of milk in Noida, Uttar Pradesh, yesterday. (Source: CCTV footage) pic.twitter.com/elszjwbyA1
— ANI UP/Uttarakhand (@ANINewsUP) January 20, 2020
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News