ഇരുപതുകാരിയെ പോലീസുകാര്‍ ഹോട്ടല്‍ മുറിയില്‍ വച്ച് കൂട്ടബലാത്സംഗം ചെയ്തു

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ 20കാരിയെ രണ്ട് പോലീസുകാര്‍ ചേര്‍ന്ന് ഹോട്ടല്‍ മുറിയില്‍ കൂട്ടബലാല്‍ത്സംഗത്തിനിരയാക്കി. വ്യാഴാഴ്ച നടന്ന സംഭവത്തില്‍ ഇതുവരെ അക്രമികളായ പൊലീസുകാരെ തിരിച്ചറിയുകയോ അറസ്റ്റോ ഉണ്ടായിട്ടില്ല. ഗോരഖ്പൂരിലെ റെയില്‍വേ സ്റ്റേഷനു സമീപത്തെ ഹോട്ടലിലാണ് സംഭവം. യുവതി ചില പുരുഷന്‍മാരോടൊപ്പം സ്വമേധയാ ഹോട്ടല്‍ മുറിയില്‍ എത്തുകയായിരുന്നെന്ന് പോലീസിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അക്രമത്തിനിരയായ വിവരം യുവതി വീട്ടുകാരോട് പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

അനാശാസ്യത്തില്‍ ഏര്‍പ്പെട്ടെന്ന് ആരോപിച്ച് പോലീസുകാര്‍ എത്തി മര്‍ദിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. പെണ്‍കുട്ടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ രംഗത്തുവന്നിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News