KeralaNews

കാസർകോട്ട് പോലീസുകാരൻ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ; മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തിന് മുന്നിൽ

കാസര്‍കോട്: പോലീസുകാരനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കാസര്‍കോട് എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. സുധീഷ്(40) ആണ് മരിച്ചത്. കറന്തക്കാട് പഴയ ആശുപത്രിക്കെട്ടിടത്തിന്റെ മുന്‍വശത്താണ് സുധീഷിന്റെ മൃതദേഹം കണ്ടത്.

ഏറെനാളായി അടഞ്ഞുകിടക്കുന്ന ആശുപത്രിക്കെട്ടിടത്തിന്റെ വളപ്പില്‍ ഒരാള്‍ കമിഴ്ന്നുകിടക്കുന്നതാണ് നാട്ടുകാരില്‍ ഒരാളാണ് ആദ്യംകണ്ടത്. തുടര്‍ന്ന് സമീപവാസികളെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയുമായിരുന്നു.

നേരത്തെ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലായിരുന്ന സുധീഷ് നടപടികള്‍ നേരിട്ടതിന്റെ ഭാഗമായാണ് എ.ആര്‍. ക്യാമ്പിലേക്കെത്തിയതെന്നാണ് വിവരം. അടുത്തിടെയായി മെഡിക്കല്‍ അവധിയിലായിരുന്നുവെന്നും വിവരമുണ്ട്. കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരണം സംഭവിച്ചെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് അന്വേഷണം ആരംഭിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button