27.5 C
Kottayam
Saturday, April 27, 2024

ദുരിതബാധിതര്‍ക്ക് പോലീസ് വയര്‍ലെസ് സംവിധാനം തുണയാകും

Must read

തിരുവനന്തപുരം:പ്രളയത്തില്‍ വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ പോലീസ് വയര്‍ലെസ് സംവിധാനം ദുരിതബാധിതര്‍ക്ക് തുണയാകും. ഉയര്‍ന്ന പ്രദേശങ്ങളിലും വിദൂര സ്ഥലങ്ങളിലും ഒറ്റപ്പെട്ട് പോയവര്‍ക്ക് അടുത്ത ബന്ധുക്കളോട് സംസാരിക്കാന്‍ പോലീസിന്‍റെ വയര്‍ലെസ് സെറ്റ് ഉപയോഗിക്കാം. ഇത് സംബന്ധിച്ച നിര്‍ദ്ദേശം സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുണ്ട്.

വാര്‍ത്താവിനിമയബന്ധം നഷ്ടപ്പെട്ട സ്ഥലങ്ങളില്‍ അടിയന്തിരമായി കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഐ.ജിക്കും ടെലികമ്മ്യൂണിക്കേഷന്‍ എസ്.പിക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹാം റേഡിയോ ഓപ്പറേറ്റര്‍മാരുടെ സേവനം ലഭ്യമാക്കുന്നതിന് ജില്ലാ കളക്ടറുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും.

റോഡ് തടസ്സങ്ങളും മരം വീണുകിടക്കുന്നതും മറ്റും നീക്കം ചെയ്യുന്നതിന് അടിയന്തരപ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ മേഖലകളില്‍ നിന്ന് ഉള്‍പ്പെടെ ജെ.സി.ബിയും മറ്റു യന്ത്രങ്ങളും ലഭ്യമാക്കി ഇത്തരം തടസ്സങ്ങള്‍ നീക്കുന്നതിന് പോലീസ് എല്ലാ സഹായവും നല്‍കും. മത്സ്യത്തൊഴിലാളി സമൂഹത്തിന്‍റെ പൂര്‍ണ്ണസഹകരണം ഉറപ്പാക്കുന്നതിന് കടലോര ജാഗ്രതാസമിതികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week