ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട പോലീസുകാരന് സസ്‌പെന്‍ഷന്‍

കൊല്ലം: കൊല്ലത്ത് ബൈക്ക് യാത്രക്കാരനെ ലാത്തികൊണ്ട് എറിഞ്ഞിട്ട സംഭവത്തില്‍ പോലീസുകാരന് സസ്പെന്‍ഷന്‍. സി.പി.ഒ ചന്ദ്രമോഹനെയാണ് സസ്പെന്‍ഡ് ചെയ്തത്. വീഴ്ച വരുത്തിയ മറ്റു പൊലീസുകാരെ സ്ഥലംമാറ്റി. കൊല്ലം റൂറല്‍ എസ്.പി ഹരിശങ്കറിന്റേതാണ് നടപടി.

കടയ്ക്കല്‍ കാഞ്ഞിരംമൂട്ടിലായിരുന്നു സംഭവം. വാഹനപരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ ബൈക്ക് യാത്രികന് നേര്‍ക്ക് പോലീസുകാരന്‍ ലാത്തികൊണ്ട് എറിയുകയായിരുന്നു. ഏറ് കൊണ്ട് നിയന്ത്രണം വിട്ട ബൈക്ക് എതിര്‍ദിശയിലൂടെ വന്ന ഇന്നോവ കാറില്‍ ഇടിച്ചുമറിഞ്ഞു. ഗുരുതരമായി പരുക്കേറ്റ ബൈക്ക് യാത്രികന്‍ സിദ്ദിഖിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News