പോലീസിന്‍റെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം :പോലീസ് ആസ്ഥാനത്തെ നവീകരിച്ച സോഷ്യല്‍ മീഡിയ സെല്ലിന്‍റെ ഉദ്ഘാടനം സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍വ്വഹിച്ചു.

സോഷ്യല്‍ മീഡിയയ്ക്ക് ആവശ്യമായ പുതിയ ആശയങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്യുന്നതിനും ആവശ്യമായ ആധുനിക സജ്ജീകരണങ്ങളും സോഫ്റ്റ് വെയര്‍ സംവിധാനങ്ങളും നവീകരിച്ച സെല്ലില്‍ ക്രമീകരിച്ചിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് പൊതുജനങ്ങളെ ബോധവല്‍കരിക്കുന്നതില്‍ കേരളാ പോലീസിന്‍റെ സോഷ്യല്‍ മീഡിയ സെല്‍ മുന്‍പന്തിയിലാണ്. സോഷ്യല്‍ മീഡിയ സെല്‍ പരിപാലിക്കുന്ന കേരളാ പോലീസിന്‍റെ ഫെയ്സ്ബുക്ക് പേജ് സംസ്ഥാന പോലീസ് സേനകളുടെ ഫെയ്സ്ബുക്ക് പേജുകളില്‍ മുന്‍നിരയിലാണുള്ളത്.

സോഷ്യല്‍ മീഡിയ സെല്‍ പുറത്തിറക്കിയ ടിക് ടോക് വീഡിയോയില്‍ അഭിനയിച്ച അഞ്ചു കുട്ടികള്‍ക്ക് സംസ്ഥാന പോലീസ് മേധാവി സ്മരണിക സമ്മാനിച്ചു. എ.ഡി.ജി.പിമാരായ ഡോ.ബി സന്ധ്യ, മനോജ് എബ്രഹാം, ഐ.ജി എസ്.ശ്രീജിത്ത്, ഡി.ഐ.ജി സി നാഗരാജു എന്നിവരും മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ സംബന്ധിച്ചു.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News