KeralaNews

19കാരന്‍ ആദിലിന്റെ മരണം; ഇടിച്ചിട്ട് കടന്നുകളഞ്ഞ കാര്‍ കണ്ടെത്താന്‍ സഹായം തേടി പോലീസ്, തെളിവായുള്ളത് അടര്‍ന്ന് പോയ കാറിന്റെ കഷ്ണങ്ങള്‍!

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ കൊടല്‍ നടക്കാവില്‍ 19കാരനായ ആദിലിന്റെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കി ശേഷം നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് പോലീസ്. പന്തീരങ്കാവ് പോലീസ് ആണ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്. അപകട ശേഷം വഹാനം നിര്‍ത്താതെ പോവുകയായിരുന്നു.

ബൈക്കില്‍ സഞ്ചരിച്ച ആദിലിനെ ഇടിച്ചിട്ട ശേഷം വാഹനം നിര്‍ത്താതെ പോവുകയായിരുന്നു. ഫെബ്രുവരി 24-ാം തീയതിയാണ് അപകടമുണ്ടായത്. അപകട സ്ഥലത്ത് നിന്ന് ലഭിച്ച വാഹനത്തിന്റെ പാര്‍ട്‌സുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇടിച്ച വാഹനം വെള്ള നിറത്തിലുള്ള മാരുതിയുടെ എര്‍ട്ടിഗയാണെന്ന് ഡീലര്‍ഷിപ്പിലെ ജീവനക്കാര്‍ സ്ഥിരീകരിച്ചു. തുടര്‍ന്നാണ് പോലീസ് സഹായം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയത്.

ഈ ഭാഗങ്ങളുടെ ഫോട്ടോയും പോലീസ് പുറത്തുവിട്ടിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ ഫോട്ടോയില്‍ കാണുന്ന ഭാഗങ്ങള്‍ നന്നാക്കാനെത്തിയ വാഹനങ്ങളുടെ വിവരമാണ് പോലീസ് അന്വേഷിക്കുന്നത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇത്തരം വാഹനങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുള്ളവരോ, റിപ്പയര്‍ ചെയ്യുന്നതായി വിവരം ലഭിച്ചിട്ടുള്ളവരോ പന്തീരങ്കാവ് പോലീസിനെ വിവരം അറിയിക്കണമെന്ന് അറിയിക്കുന്നു.

ഈ വാഹനം സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന ആളുകളെ പറ്റിയുള്ള വിവരങ്ങള്‍ അവരുടെ താത്പര്യത്തിന് അനുസരിച്ച് രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് അധികൃതര്‍ ഉറപ്പുനല്‍കുകയും ചെയ്തിട്ടുണ്ട്. വിവരം ലഭിക്കുന്നവര്‍ക്ക് 0495 2437300, 9947711502, 8281773412, 9495083960 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker