ബാങ്ക് മാനേജരുടേത് ആത്മഹത്യയെന്ന് പോലീസ്, ഡയറിക്കുറിപ്പിൽ കാരണം വ്യക്തമാക്കി സ്വപ്ന

കണ്ണൂര്‍:ബാങ്കിനുള്ളില്‍ തൂങ്ങിമരിച്ച കാനറ ബാങ്ക് കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജര്‍ കെ.എസ്.സ്വപ്‌ന(38) യുടേത് ആത്മഹത്യ എന്ന് പോലീസ്. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യ ചെയ്തതെന്ന ഡയറി കുറിപ്പും സ്വപ്‌നയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തി. ഇതേത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു.

തൃശൂര്‍ മണ്ണുത്തി മുള്ളേക്കര സ്വദേശിനിയാണ് സ്വപ്ന. ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചിരുന്നു.രണ്ട് കുട്ടികളുണ്ട്.കഴിഞ്ഞ സെപ്റ്റംബറിലാണ് ഇവര്‍ ബാങ്ക് മാനേജരായി തൊക്കിലങ്ങാടിയില്‍ എത്തിയത്. കൂത്തുപറമ്പിനടത്ത് നിര്‍മലഗിരി കുട്ടിക്കുന്നിലാണ് സ്വപ്ന കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.കൂത്തുപറമ്പ് എസിപി കെ.ജി. സുരേഷും എസ്‌ഐ കെ.ടി. സന്ദീപും പരിശോധന സംഭവസ്ഥലത്ത് പരിശോധന നടത്തി.

വെള്ളിയാഴ്ച രാവിലെയാണ് സംഭവം. 9 മണിയോടെ ജീവനക്കാരി ബാങ്കില്‍ എത്തിയപ്പോഴാണ് സ്വപ്നയെ മരിച്ച നിലയില്‍ കാണുന്നത്. ഉടന്‍ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News