മലപ്പുറത്ത് ഇതര സംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ രക്ഷപ്പെടുത്തി

മലപ്പുറം: മമ്പാട് ഇതര സംസ്ഥാന ദമ്പതികള്‍ പൂട്ടിയിട്ട കുട്ടികളെ നാട്ടുകാരും പോലീസും ചേര്‍ന്നാണ് രക്ഷപ്പെടുത്തി. ആറും നാലും വയസ് പ്രായമുള്ള കുട്ടികളെയാണ് മാതാപിതാക്കള്‍ പൂട്ടിയിട്ടത്. ദിവസങ്ങളായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കിയിരുന്നില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. അവശനിലയിലായ കുട്ടികളെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഭക്ഷണം നല്‍കാതെ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ട് ദമ്പതികള്‍ പുറത്തുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. അധികൃതര്‍ പൂട്ട് തകര്‍ത്ത് കയറി പരിശോധിച്ചപ്പോള്‍ അവശനിലയിലായ കുട്ടികളെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ച കുട്ടികള്‍ക്ക് വെള്ളവും ബിസ്‌കറ്റും മറ്റും നല്‍കി. ഇതോടെ കുട്ടികളുടെ നില അല്‍പം മെച്ചപ്പെട്ടു. ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കുട്ടികളുടെ ദേഹത്ത് അടിയേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍ കുട്ടികളുടെ മാതാപിതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News