26.3 C
Kottayam
Saturday, November 23, 2024

ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് പൊലീസ്

Must read

ചെന്നൈ:ബലാത്സംഗം ചെയ്യാന്‍ വന്നയാളെ സ്വയംരക്ഷയ്ക്ക് കൊലപ്പെടുത്തിയ യുവതിയെ വെറുതെവിട്ട് തമിഴ്നാട് പൊലീസ്. ചെന്നൈയ്ക്ക് അടുത്ത് മിഞ്ചൂരിലാണ് സംഭവം നടന്നത്. ഇരുപത്തിമൂന്നുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായി സ്ത്രീക്കെതിരെയാണ് ബലാത്സംഗ ശ്രമം നടന്നത്. സ്വയംരക്ഷയ്ക്ക് വേണ്ടിയുള്ള കൊലപാതകം എന്നതിനാല്‍ സ്ത്രീയെ സ്റ്റേഷന്‍ ജാമ്യത്തില്‍ പൊലീസ് വിട്ടയക്കുകയായിരുന്നു.

അതേ സമയം യുവതിയെ ആക്രമിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസിന്‍റെ നിഗമനം പ്രകാരം മരിച്ചയാള്‍ അന്യസംസ്ഥാന തൊഴിലാളിയായിരിക്കാം എന്നാണ്. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജോലി സ്ഥാലത്ത് നിന്നും മടങ്ങുകയായിരുന്ന യുവതിയെ നാല്‍പ്പത് വയസുള്ള വ്യക്തി ആക്രമിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് വലിച്ചുകൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഇയാളില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തില്‍ യുവതി ഇയാളെ തള്ളിമാറ്റി.

തെറിച്ചുവീണ ഇയാളുടെ തല ഒരു പാറയില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. യുവതി സംഭവസ്ഥലത്ത് നിന്നും ഓടിപ്പോയി. എന്നാല്‍ ആക്രമിച്ചയാളുടെ മൃതദേഹം നാട്ടുകാര്‍ കാണുകയും പൊലീസ് എത്തുകയും ചെയ്തതോടെ. യുവതി പൊലീസ് സ്റ്റേഷനില്‍ എത്തി നടന്ന കാര്യം പറയുകയായിരുന്നു. പൊലീസ് ഐപിസി 100 വകുപ്പ് അനുസരിച്ച് കേസ് എടുത്തു. പിന്നീട് യുവതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

g

More articles

'തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വയനാട്ടിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ റെക്കോഡ് ഭൂരിപക്ഷത്തിന്‍റെ വിജയം നേടിയതിന് പിന്നാലെ വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി. തന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദിയുണ്ടെന്നും ഈ വിജയം നിങ്ങള്‍ ഓരോരുത്തരുടേതുമാണെന്നും പ്രിയങ്ക...

ഡിഎംകെയ്ക്ക് കിട്ടിയത് നാലായിരത്തിൽ താഴെ! ചേലക്കരയിൽ നനഞ്ഞ പടക്കമായി അൻവറിൻ്റെ സ്ഥാനാർത്ഥി

ചേലക്കര:ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ എംഎൽഎയുടെ  ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള) ‘ഡിമ്മായി’. തിരഞ്ഞെടുപ്പിൽ പാർട്ടി ‘ക്ലച്ചു പിടിച്ചില്ല’. ഡിഎംകെ സ്ഥാനാർഥിയായി ചേലക്കരയിൽ മത്സരിച്ച എൻ.കെ.സുധീറിന് തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകാൻ കഴിഞ്ഞില്ല. 3920 വോട്ടുകളാണ്...

‘ആത്മപരിശോധനയ്ക്കുള്ള അവസരം, തിരിച്ച് വരും; നായരും വാരിയരും തോൽവിയിൽ ബാധകമല്ല’

പാലക്കാട്: തിരഞ്ഞെടുപ്പിൽ ബിജെപിയുടെ തോൽവി സംബന്ധിച്ച് വിശദമായി പഠിക്കുമെന്ന് പാലക്കാട്ടെ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാർ. ബിജെപിക്ക് തിരിച്ചുവരവ് സാധ്യമല്ലാത്ത മണ്ഡലമല്ല പാലക്കാടെന്നും അടുത്ത മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായി തിരിച്ചു വരുമെന്നും സി.കൃഷ്ണകുമാർ...

മഹാരാഷ്ട്രയിൽ തകർപ്പൻ ജയത്തോടെ മഹായുതി, തരിപ്പണമായി എംമഹാവികാസ് അഘാഡി, ജാർഖണ്ഡിൽ ഇന്ത്യ മുന്നണിക്ക് നേട്ടം

മുംബൈ: മഹാരാഷ്ട്രയിൽ തുടർഭരണം ഉറപ്പിച്ച് മഹായുതി മുന്നണി. മൊത്തം 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം മുന്നേറുകയാണ്. കോൺ​ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ....

‘ സുരേന്ദ്രനെയും സംഘത്തെയും പുറത്താക്കാതെ ബിജെപി രക്ഷപ്പെടില്ല’ഏതു തിരഞ്ഞെടുപ്പിലും കൃഷ്ണകുമാറെന്ന രീതി പരാജയത്തിന് കാരണം

പാലക്കാട്∙ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനെ പുറത്താക്കാതെ പാർട്ടി രക്ഷപ്പെടില്ലെന്ന് സന്ദീപ് വാരിയർ. ഏത് തിരഞ്ഞെടുപ്പു വന്നാലും കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കുന്നതാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടിയായത്. അടുത്ത തിരഞ്ഞെടുപ്പിൽ പാലക്കാട് മുനിസിപ്പാലിറ്റി കോൺഗ്രസ് ഭരിക്കുമെന്നും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.