രശ്മി ആ നായര്‍ക്കും ഭര്‍ത്താവിനുമെതിരെ പോലീസ് കേസെടുത്തു

അടൂര്‍: മോഡല്‍ രശ്മി ആര്‍ നായര്‍ക്കും രാഹുല്‍ പശുപാലനുമെതിരെ മാസ്‌ക് ധരിക്കാതെ യാത്ര ചെയ്തതിന് പോലീസ് കേസെടുത്തു. ഇരുവര്‍ക്കുമെതിരെ കേസെടുത്തതായി പത്തനാപുരം പോലീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് പുറത്തിറങ്ങിയത് ചോദ്യം ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ ഇവര്‍ തട്ടിക്കയറിയതായും ആരോപണമുണ്ട്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ ജില്ലാ അതിര്‍ത്തിയായ പത്തനാപുരം കല്ലുംകടവിലായിരുന്നു സംഭവം. പത്തനാപുരം നഗരത്തിലേക്ക് പോകാനായി അടൂര്‍ ഭാഗത്ത് നിന്ന് കാറില്‍ എത്തിയതായിരുന്നു ഇവര്‍. പോലീസും ആരോഗ്യവകുപ്പും ഇവരുടെ വാഹനം തടഞ്ഞു. ഇരുവരും മാസ്‌ക് ധരിക്കുകയോ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല.

എറണാകുളത്ത് നിന്ന് വരികയാണെങ്കില്‍ ക്വാറന്റീനില്‍ പോകണമെന്ന് ആരോഗ്യവകുപ്പ് ജീവനക്കാരന്‍ നിര്‍ദേശിച്ചു. ഇതിനിടെ പത്തനാപുരം സാമൂഹിക ആരോഗ്യകേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ ക്യഷ്ണരാജിനോട് ഇരുവരും തട്ടിക്കയറുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്. മാസ്‌ക് ധരിക്കാത്തതിന് പോലീസ് ഇവരില്‍ നിന്ന് പിഴ ഈടാക്കിയിരുന്നില്ല. ഇതിന് പിന്നാലെ കേസെടുക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News