പാചകവാതക വിലയില്‍ വന്‍ കുറവ്

ന്യൂഡല്‍ഹി: പാചകവാതക വിലയില്‍ വീണ്ടും കുറവ്. മൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ പാചകവാതക വിലയില്‍ കുറവ് വരുന്നത്. ഇത്തവണ 162.50 രൂപയാണ് രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ സിലിണ്ടറിന്റെ വിലയില്‍ വ്യത്യാസം വരുത്തിയിരിക്കുന്നത്. കുത്തനെ കൂടിയിരുന്ന പാചകവാതക വിലയില്‍ വലിയ രീതിയില്‍ താഴ്ച വന്നിരിക്കുന്നത് ഈ രണ്ട് മാസത്തിന് ഇടയിലാണ്. ആഗോള വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഇടിഞ്ഞതാണ് കാരണം.

14.2 കിലോ ഭാരമുള്ള സബ്‌സിഡിയില്ലാത്ത സിലിണ്ടര്‍ വില ഡല്‍ഹിയില്‍ 744 രൂപയില്‍ നിന്ന് 581.50 രൂപയായി കുറയും. ഡല്‍ഹിയിലെ വിലയ്ക്ക് അനുസൃതമായി മറ്റ് സംസ്ഥാനങ്ങളിലും വിലക്കുറവ് വരും. രാജ്യത്തെ മറ്റ് പ്രമുഖ നഗരങ്ങളിലെ പുതുക്കിയ വില ഇങ്ങനെ, മുംബൈയില്‍ 579 രൂപ, കൊല്‍ക്കത്തയില്‍ 584.50 രൂപ, ചെന്നൈയില്‍ 569.50 രൂപ.

കേരളത്തിലും ഇതിന് ആനുപാതികമായി വിലയില്‍ മാറ്റം വരുന്നതാണ്. എല്ലാ മാസവും ആദ്യ ദിവസമാണ് പാചകവാതക വില പുതുക്കി നിശ്ചയിക്കുന്നത്. ഓയില്‍ കമ്പനികള്‍ക്കാണ് വില നിശ്ചയിക്കാനുള്ള അനുവാദം. കൊവിഡ് കാലത്തെ ലോക്ക് ഡൗണില്‍ പൊതുജനത്തിന് ആശ്വാസമായാണ് പാചകവാതക വിലയില്‍ കുറവ് വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News