രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു

കൊച്ചി: ബിഗ് ബോസ് ഷോയിലെ മത്സരത്തിനിടെ മത്സരാര്‍ത്ഥിയായിരുന്ന രേഷ്മ രാജനെ ആക്രമിച്ച സംഭവത്തില്‍ ഡോ. രജിത് കുമാറിനെതിരെ പോലീസ് കേസെടുത്തു. നോര്‍ത്ത് പറവൂര്‍ പോലീസാണ് കേസെടുത്തത്. ഷോയ്ക്കിടെയും പിന്നീടും രജിത് കുമാര്‍ തനിക്ക് നേരെ നടത്തി വരുന്ന ശാരീരിക മാനസിക പീഡനങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഷ്മ നല്‍കിയ പരാതിയിലാണ് നടപടി.

സ്ത്രീയെന്ന നിലയില്‍ തന്റെ അഭിമാനത്തെ മുറിവേല്‍പ്പിക്കുന്നതും സ്വഭാവത്തെ മോശമായി ചിത്രീകരിക്കുന്ന തരത്തിലുള്ളതുമായ നിരവധി പ്രസ്താവനകളിലൂടെ വ്യക്തിപരമായി രജിത് കുമാര്‍ തന്നെ ആക്രമിച്ചിരുന്നുവെന്നാണ് രേഷ്മ പരാതിയില്‍ പറയുന്നത്.

ഷോയ്ക്കിടെ ഒരു ടാസ്‌കിനിടെ രജിത്കുമാര്‍ ശാരീരികമായി ആക്രമിച്ചുവെന്നും കണ്ണുകളില്‍ മുളക് തേച്ചത് കരുതിക്കൂട്ടിയാണെന്നും, ഷോയില്‍ നിന്ന് പുറത്തായ ശേഷവും പല വേദികളിലും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച് സംസാരിച്ചുവെന്നും രേഷ്മയുടെ പരാതിയില്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News