30.6 C
Kottayam
Tuesday, May 7, 2024

ആവശ്യക്കാര്‍ക്കെല്ലാം അരി! റൈസ് എ.ടി.എമ്മുമായി യുവാവ്

Must read

ഹൈദരാബാദ്: അവശ്യക്കാര്‍ക്ക് സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ എടുക്കാന്‍ റൈസ് എ.ടി.എമ്മുമായി യുവാവ്. ഹൈദരാബാദിലെ എല്‍.ബി നഗറിലാണ് അരി എ.ടി.എം. സ്വകാര്യ കമ്പനി ജീവനക്കാരനായ രാമു ദൊസപടി എന്ന യുവാവാണ് റൈസ് എ.ടി.എം പദ്ധതിക്ക് പിന്നില്‍. ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോലിയില്ലാതായതോടെ, ആളുകള്‍ ആരും പട്ടിണി കിടക്കരുത് എന്ന ലക്ഷ്യത്തോടെയാണ് എടിഎം തുടങ്ങിയതെന്ന് രാമു പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചു മുതല്‍ ഇതുവരെ 12,000 ഓളം ആളുകള്‍ക്ക് റൈസ് എടിഎം കൊണ്ട് ഫലം ലഭിച്ചുവെന്നും രാമു പറയുന്നു.

എടിഎമ്മില്‍ നിന്നും അഞ്ചുദിവസത്തേക്കുള്ള അരി വരെ ലഭിക്കും. പാവപ്പെട്ടവര്‍ക്ക് സഹായമാകുക എന്ന ലക്ഷ്യത്തോടെയാണ് എടിഎം സ്ഥാപിച്ചത്. ആര്‍ക്കും ഇതില്‍ നിന്നും ഭക്ഷ്യധാന്യങ്ങള്‍ എടുക്കാമെന്നും രാമു പറയുന്നു. എംബിഎ ബിരുദധാരിയായ രാമു സ്വകാര്യ കമ്പനി ജോലിക്കാരനാണ്. നാലുലക്ഷം രൂപയാണ് ഇതിനകം അരി വിതരണത്തിനായി ചെലവിട്ടത്. പ്രൊവിഡന്റ് ഫണ്ടിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപയും ഇതിലുള്‍പ്പെടുന്നു. തന്റെ പ്രവൃത്തി കണ്ട് ഒട്ടേറെ പേര്‍ സഹായവുമായി മുന്നോട്ടു വന്നതായും രാമു പറയുന്നു.

2006 ല്‍ ഒരു അപകടത്തില്‍ തലയ്ക്ക് പരിക്കേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു. അന്ന് ജീവിതത്തിലേക്ക് തിരികെ വന്നാല്‍ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ദൈവത്തിന് ഉറപ്പു നല്‍കിയിരുന്നു. അതനുസരിച്ചാണ് സാമൂഹിക പ്രവര്‍ത്തനവുമായി മുന്നോട്ടുപോകുന്നതെന്നും രാമു വ്യക്തമാക്കി. റൈസ് എടിഎം കൂടാതെ നിരവധി കൊവിഡ് രോഗികളുടെ വീട്ടിലും രാമു നേരിട്ട് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week