FeaturedNews

പുല്‍വാമ വാര്‍ഷികത്തില്‍ ആക്രമണം നടത്താനുള്ള പദ്ധതി തകര്‍ത്ത് സൈന്യം; കണ്ടെടുത്തത് വന്‍ സ്‌ഫോടകവസ്തു ശേഖരം

ശ്രീനഗര്‍: രാജ്യത്തെ നടുക്കിയ പുല്‍വാമ ആക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനത്തില്‍ ജമ്മു ബസ് സ്റ്റാന്റില്‍ നിന്ന് ഏഴ് കിലോ സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു. ഇത് നിര്‍വീര്യമാക്കാനുളള ശ്രമം തുടരുകയാണ്. സംഭവത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

പുല്‍വാമാ വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ ശക്തമായ സുരക്ഷയാണ് ജമ്മുകാശ്മീരില്‍ ഏര്‍പ്പെടുത്തിരിക്കുന്നത്. ബസ് സ്റ്റാന്റില്‍ പരിശോധന നടത്തുന്നതിനിടെയാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തേക്ക് കൂടുതല്‍ സൈന്യം എത്തിയിട്ടുണ്ട്. ബസ് സ്റ്റാന്റിലും പരിസര പ്രദേശങ്ങളിലും സൈന്യവും പോലീസും ചേര്‍ന്ന് കൂടുതല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്.

രണ്ടുവര്‍ഷം മുമ്പ് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സി ആര്‍ പി എഫ് ജവാന്മാരാണ് വീരമൃത്യു വരിച്ചത്. 2019 ഫെബ്രുവരി 14-നായിരുന്നു രാജ്യത്തെ ഞെട്ടിച്ച ആക്രമണം നടന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ അവധി കഴിഞ്ഞുമടങ്ങുന്നവര്‍ അടക്കം 2547 ജവാന്മാര്‍ 78 വാഹനങ്ങളിലായി ജമ്മുവില്‍നിന്ന് ശ്രീനഗറിലേക്കു പോകുമ്‌ബോള്‍ ദേശീയപാതയില്‍ പുല്‍വാമ ജില്ലയിലെ അവന്തിപ്പോറയ്ക്കു സമീപത്തുവച്ചായിരുന്നു ഭീകരരുടെ ആക്രമണം.

ജെയ്ഷെ മുഹമ്മദ് ഭീകരനായ ആദില്‍ അഹമ്മദ് ദര്‍ എന്ന ചാവേറാണ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം ജവാന്മാര്‍ സഞ്ചരിച്ച ഒരു ബസിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ഇതിനു തിരിച്ചടിയായി ഫെബ്രുവരി 26-ന് പാകിസ്താനിലെ ബാലാക്കോട്ടിലെ ഭീകരതാവളങ്ങളില്‍ ഇന്ത്യ വ്യോമാക്രമണം നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button