പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. ചെന്നൈയില്‍ നിന്ന് പ്രത്യേക വിമാനത്തില്‍ നാവിക സേനാ വിമാനത്താവളത്തിലാണ് പ്രധാനമന്ത്രി എത്തിയത്. മന്ത്രി ജി. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെത്തി പ്രധാനമന്ത്രിയെ സ്വീകരിച്ചു.

പ്രധാനമന്ത്രി ഇവിടെ നിന്നും ഹെലികോപ്റ്ററില്‍ രാജഗിരി കോളജ് ഹെലിപാഡില്‍ ഇറങ്ങും. ഇവിടെനിന്നും കാറില്‍ അമ്പലമേട് വിഎച്ച്എസ്ഇ സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തുന്ന അദ്ദേഹം ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്ട് (പിഡിപിപി) രാജ്യത്തിന് സമര്‍പ്പിക്കും.

അതിനൊപ്പം കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെര്‍മിനലായ സാഗരികയുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ചടങ്ങിന് ശേഷം അദ്ദേഹം ബിജെപി കോര്‍ കമ്മിറ്റിയോഗത്തില്‍ പങ്കെടുക്കും. തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിംഗ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിംഗ് ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിക്കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News